'ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടും'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

Published : Sep 14, 2024, 06:52 PM IST
'ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടും'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

Synopsis

കോൺഗ്രസ് ഭരണത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിനെതിരെ ജനവികാരം ശക്തമാണെന്നും മോദി പറഞ്ഞു.

ദില്ലി: ജമ്മുകശ്മീരിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് കുരുക്ഷേത്രയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ അഴിമതി ജനം മറന്നിട്ടില്ല. കള്ളപ്രചാരണത്തിലൂടെ വോട്ട് നേടാനാണ് കോൺഗ്രസ് നോക്കുന്നത്. കോൺഗ്രസ് ഭരണത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിനെതിരെ  ജനവികാരം ശക്തമാണെന്നും മോദി പറഞ്ഞു. ജമ്മുകശ്മീർ വികസനത്തിന്റെ പാതയിലാണെന്നും സംസ്ഥാനത്ത് ഭീകരവാദം തുടച്ചുനീക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണെന്നും ദോഡയിൽ നടന്ന റാലിയിൽ നരേന്ദ്ര മോദി അവകാശപ്പെട്ടു.  

PREV
click me!

Recommended Stories

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയിൽ വന്‍ വാക്കേറ്റം; ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയെന്ന് രാഹുൽ ഗാന്ധി
ദി ഈസ് ഹ്യൂജ്! ഇന്ത്യയിൽ മെഗാ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്, 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സത്യ നദെല്ല