
ദില്ലി : പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു. കേന്ദ്ര സഹമന്ത്രി സുബാസ് സർക്കാരിനെയാണ് ബിജെപി പ്രവർത്തകർ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടപടി.
അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും മന്ത്രിക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്. ബാങ്കുരയില്‍ മന്ത്രി യോഗം നടത്തുമ്പോഴാണ് സംഭവം. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബാങ്കുര എംപിയുമാണ് സുഭാസ് സർക്കാർ. ബംഗാള്‍ ബിജെപിയില്‍ തമ്മില്‍ തല്ല് മൂർധന്യത്തിലെത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു.
ഇടുക്കി ഡാം സുരക്ഷിതം; വിദേശത്തേക്ക് കടന്ന ഒറ്റപ്പാലം സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam