
കോൽക്കത്ത: ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിലെ പോലീസുകാരെക്കൊണ്ടു ഷൂ നക്കിപ്പിക്കുമെന്നു പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ രാജു ബാനർജി. ദുർഗാപൂരിൽ ബിജെപി വേദിയിലായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന.
എന്താണ് ബംഗാളിൽ ഇന്ന് സംഭവിക്കുന്നത്?. സംസ്ഥാനത്തു ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ഗുണ്ടാരാജ് തടയാൻ പോലീസ് ഒന്നും ചെയ്യുന്നില്ല. അങ്ങനെയുള്ള പോലീസുകാരെക്കൊണ്ടു ബിജെപി അധികാരത്തിൽ വരുന്പോൾ ബൂട്ട് നക്കിപ്പിക്കും- രാജു ബാനർജി ഭീഷണി മുഴക്കി.
തൃണമൂൽ സർക്കാരിന് കീഴിൽ സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്ന് ആരോപിച്ച് ബിജെപി പ്രചരണം നടത്തിവരികയാണ്. ഇതിന്റെ തുടർയാണ് നേതാവിന്റെ പ്രസ്താവന. ബംഗാൾ പിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സജീവപ്രവർത്തനങ്ങളാണ് ബിജെപി നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam