ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ ബിജെപിക്ക് ജയം; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം, രണ്ടാം സ്ഥാനത്ത് സിപിഎം സ്ഥാനാർത്ഥി

Published : May 24, 2026, 06:30 PM IST
BJP Flag pic

Synopsis

100921 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ വിജയിച്ചത്. ആകെ 1,49,666 വോട്ടാണ് ബിജെപി സ്ഥാനാർത്ഥി പിടിച്ചത്. 40,645 വോട്ടു നേടി സിപിഎമ്മിൻ്റെ ശംഭുനാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത്

ദില്ലി: പശ്ചിമ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ ബിജെപിക്ക് ജയം. 100921 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ വിജയിച്ചത്. ആകെ 1,49,666 വോട്ടാണ് ബിജെപി സ്ഥാനാർത്ഥി പിടിച്ചത്. 40,645 വോട്ടു നേടി സിപിഎമ്മിൻ്റെ ശംഭുനാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കോൺഗ്രസിൻ്റെ അബ്ദുർ റസ്സാഖ് മൊല്ല 10,084 വോട്ടു നേടി മൂന്നാം സ്ഥാനത്ത് വന്നു. മത്സരത്തിൽ നിന്ന് പിൻമാറുന്നു എന്ന് പ്രഖ്യാപിച്ച തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7783 വോട്ടോടെ നാലാം സ്ഥാനത്തായി. ജഹാംഗീർ ഖാൻ്റെ നേതൃത്വത്തിൽ വൻ ക്രമക്കേട് നടന്നു എന്ന ആരോപണത്തെ തുടർന്നാണ് ഫാൽത്തയിൽ റീപോളിംഗ് നടത്തിയത്. ഇതോടെ 294 അംഗ ബംഗാൾ നിയമസഭയിൽ ബിജെപി സംഖ്യ 208 ആയി ഉയർന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധി, സിബിഎസ്ഇയെ സഹായിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു
കെസിയുടെ ഒഴിഞ്ഞുമാറൽ നേതൃത്വത്തിന്‍റെ നീരസത്തിന്‍റെ സൂചനയോ? ഖേൽക്കർ നിയമനം ദേശീയ തലത്തിലും ചർച്ച; രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയും സിപിഎമ്മും