കര്‍ണാടക മുഖ്യമന്ത്രിയും നടിയുമൊത്തുള്ള വ്യാജചിത്രം പ്രചരിപ്പിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : May 03, 2019, 06:56 PM IST
കര്‍ണാടക മുഖ്യമന്ത്രിയും നടിയുമൊത്തുള്ള വ്യാജചിത്രം പ്രചരിപ്പിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Synopsis

കുമാരസ്വാമിയും കന്നഡ നടി രാധികയുമൊത്തുള്ള അശ്ലീല ചിത്രങ്ങള്‍ സാങ്കേതിവിദ്യയുടെ സഹായത്തോടെ ഇവര്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു.

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയും സിനിമാനടിയുമൊത്തുള്ള വ്യാജചിത്രവും വാര്‍ത്തയും പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. ഇയാളെ സഹായിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും പോലീസ്‌ പിടികൂടിയിട്ടുണ്ട്‌.

അജിത്‌ ഷെട്ടി ഹെരാഞ്‌ജെ എന്ന്‌ ബംഗളൂര്‍ സ്വദേശിയെയും ഒരു പ്രാദേശികമാധ്യമത്തിന്റെ ഉടമസ്ഥനായ എ ഗംഗാധറിനെയുമാണ്‌ സംഭവത്തില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുമാരസ്വാമിയും കന്നഡ നടി രാധികയുമൊത്തുള്ള അശ്ലീല ചിത്രങ്ങള്‍ സാങ്കേതിവിദ്യയുടെ സഹായത്തോടെ ഇവര്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. രണ്ട്‌ ദിവസത്തേക്ക്‌ മുഖ്യമന്ത്രി നാച്യുറോപ്പതി ചികിത്സയ്‌ക്ക്‌ പോയിരിക്കുകയാണ്‌ എന്ന വാര്‍ത്തയാണ്‌ ഇവരാദ്യം പ്രചരിപ്പിച്ചത്‌. പിന്നാലെയാണ്‌ നടി രാധികയുമൊത്തുള്ള ചിത്രങ്ങളും വാര്‍ത്തയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്‌.

മുഖ്യമന്ത്രിയുടെ മാധ്യമവിഭാഗം തലവന്‍ എച്ച്‌ ബി ദിനേഷിന്റെ പരാതിയിലാണ്‌ പോലീസ്‌ നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുറച്ചു വർഷങ്ങളായി വളരെ നല്ല കാര്യങ്ങൾ ഇവിടെ നടന്നു, ബിഹാറിൽ എൻഡിഎ സർക്കാരിനെ പുകഴ്ത്തി തരൂർ
വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ മുഖത്തടിച്ച സംഭവം: എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ പോലീസ് കേസെടുത്തു