ദില്ലി ഉപമുഖ്യമന്ത്രി സിസോദിയയുടെ വീട് ബിജെപി ആക്രമിച്ചതായി ആം ആദ്മി പാർട്ടി

Published : Dec 10, 2020, 06:34 PM IST
ദില്ലി ഉപമുഖ്യമന്ത്രി സിസോദിയയുടെ വീട് ബിജെപി ആക്രമിച്ചതായി ആം ആദ്മി പാർട്ടി

Synopsis

അക്രമം നടക്കുമ്പോൾ സിസോദിയ വീട്ടിലില്ലായിരുന്നുവെന്നും എന്നാല്‍ സ്ത്രീകള്‍ അടക്കമുള്ള കുടുംബാഗംങ്ങള്‍  സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുവെന്നും എഎപി വക്താക്കള്‍ പറഞ്ഞു. 

ദില്ലി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആംആദ്മി പാർട്ടി. ദില്ലി പൊലീസ് ആക്രമണത്തിന് സഹായം നല്‍കിയെന്നും എഎപി ആരോപിച്ചു. മനീഷ് സിസോദിയയുടെ വീട്ടിലേക്ക് ബിജെപി പ്രവർത്തകര്‍ തള്ളിക്കയറുന്ന ദൃശ്യങ്ങളും ആംആദ്മിപാര്‍ട്ടി പുറത്തുവിട്ടു.  

അക്രമം നടക്കുമ്പോൾ സിസോദിയ വീട്ടിലില്ലായിരുന്നുവെന്നും എന്നാല്‍ സ്ത്രീകള്‍ അടക്കമുള്ള കുടുംബാഗംങ്ങള്‍  സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുവെന്നും എഎപി വക്താക്കള്‍ പറഞ്ഞു. സംഭവത്തിൽ കേസെടുത്തന്നും ആറ് പേരെ അറസ്റ്റ് ചെയ്തതതായും ദില്ലി പൊലീസ് അറിയിച്ചു.  സംഭവത്തെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അപലപിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും നേരെ വീട്ടിൽക്കയറി വെടിയുതിർക്കുമെന്ന് ഭീഷണി: വീഡിയോയ്ക്ക് പിന്നാലെ യുവാവ് പിടിയിൽ
എസ്ഐആർ രാജ്യവ്യാപകമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനങ്ങൾക്ക് കത്തയച്ചു, എപ്രിൽ മാസത്തോടെ 22 ഇടങ്ങളിൽ പരിഷ്കരണം തുടങ്ങും