മഹാരാഷ്ട്രയില്‍ പടക്കം പൊട്ടിച്ചും ലഡുവിതരണവുമായി ബിജെപി പ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനം

By Web TeamFirst Published Nov 23, 2019, 10:22 AM IST
Highlights

തെരുവുകളില്‍ ഇറങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേവേന്ദ്രഫട്നാവിസ് തന്നെ രണ്ടാം വട്ടവും മുഖ്യമന്ത്രി പദത്തിലെത്തിയതിലെ സന്തോഷം പ്രകടിപ്പിക്കുകയാണ്

മുംബൈ: അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ മഹാരാഷ്ട്രയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനം. പടക്കം പൊട്ടിച്ചും ലഡുവിതരണവുമായി അണികള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ ആഹ്ളാദം പ്രകടിപ്പിക്കുകയാണ്.  തെരുവുകളില്‍ ഇറങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേവേന്ദ്രഫട്നാവിസ് തന്നെ രണ്ടാം വട്ടവും മുഖ്യമന്ത്രി പദത്തിലെത്തിയതിലെ സന്തോഷം പ്രകടിപ്പിക്കുന്നു. 

Nagpur: Bharatiya Janata Party (BJP) workers celebrate after Devendra Fadnavis takes oath as Maharashtra Chief Minister, again. pic.twitter.com/t1ab9j4USH

— ANI (@ANI)

ഫലം വന്നിട്ട് ഏകദേശം ഒരുമാസത്തോളമായിട്ടും ഇതുവരേയും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിപദത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ശിവസേന മുന്നണിവിട്ടത് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണത്തിന് തിരിച്ചടിയായി.

ഇന്നലെ രാത്രിവരേയും എന്‍സിപി-കോണ്‍ഗ്രസ്- ശിവസേന സഖ്യം അധികാരത്തിലേറുമെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നുമുള്ള വാര്‍ത്തകളുമായിരുന്നു പുറത്തുവന്നത്. എന്നാല്‍ ഒരു രാത്രി കൊണ്ട് എല്ലാം മാറിമറിയുകയും അതിനാടകീയമായി ബിജെപി-അജിത് പവാറിന്‍റെ എന്‍സിപി സഖ്യം അധികാരത്തിലേറുകയും ചെയ്തു. 

click me!