അട്ടിമറിയൊന്നും അല്ല, മഹാരാഷ്ട്ര സര്‍ക്കാറിന് അഭിനനന്ദനം: വി മുരളീധരൻ

Published : Nov 23, 2019, 10:04 AM ISTUpdated : Nov 23, 2019, 10:35 AM IST
അട്ടിമറിയൊന്നും അല്ല, മഹാരാഷ്ട്ര സര്‍ക്കാറിന് അഭിനനന്ദനം: വി മുരളീധരൻ

Synopsis

മഹാരാഷ്ട്ര സര്‍ക്കാരിന് അഭിനന്ദനം കോൺഗ്രസിന്‍റെ അവസരവാദ നീക്കത്തിന് തിരിച്ചടി  സഖ്യത്തിൽ സന്തോഷമുണ്ടെന്ന് വി മുരളീധരൻ

കൊച്ചി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സഖ്യത്തെ സ്വാഗതം ചെയ്യുന്നു എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിൽ ജനാധിപത്യപരമായ രീതിയിൽ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. കോണഗ്രസിന്‍റെ അവസരവാദ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് മഹാരാഷ്ട്രയിൽ കിട്ടിയത്. ശിവസേനയുടെ ഭാഗത്ത് നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടക്കാതായതോടെയാണ് രാഷ്ട്രപതി ഭരണത്തിലേക്ക് പോയത്. 

അജിത് പവാറിന്‍റെ വരവോടെ ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പായതോടെയാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞയിലേക്ക് പോയത്. രാത്രിയാണോ പകലാണോ സഖ്യം ഉണ്ടായതെന്നൊന്നും അറിയില്ല. അതോ ദിവസങ്ങളായുള്ള നീക്കമാണോ എന്നും അറിയില്ല. കോൺഗ്രസിന്‍റെ അവസരവാദ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്നും സഖ്യനീക്കത്തിൽ സന്തോഷമുണ്ടെന്നും വി മുരളീധരൻ കൊച്ചിയിൽ പ്രതികരിച്ചു. 

മഹാരാഷ്ട്രയിൽ നടന്നത് അട്ടിമറിയൊന്നും അല്ലെന്നും വി മുരളീധരൻ പറ‌ഞ്ഞു "

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ