ഡികെക്ക് പിൻ​​ഗാമിയായി, പ്രഖ്യാപിച്ചത് കെ.സി. വേണു​ഗോപാൽ; കർണാടക പിസിസി അധ്യക്ഷനായി ബി.കെ. ഹരികുമാറിനെ നിയമിച്ചു

Published : Jun 03, 2026, 09:33 PM IST
BK Harikumar

Synopsis

ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് നിയമനം നടന്നത്.

ബെം​ഗളൂരു: ബി.കെ. ഹരിപ്രസാദ് കർണാടക കോൺഗ്രസ് അധ്യക്ഷൻ. പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ഡി.കെ. ശിവകുമാറിന് പകരക്കാരൻ ആയാണ് നിയമനം. ഡി.കെ. ശിവകുമാറിന് പകരക്കാരനായാണ് ബി കെ ഹരിപ്രസാദിനെ കെപിസിസി പ്രസിഡന്റായി നിയമിച്ചത്. കർണാടക മുഖ്യമന്ത്രിയായി ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് നിയമനം നടന്നത്. പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെ തുടർന്ന് വ്യാഴാഴ്ചയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. എഐസിസി ജനറൽ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാലാണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്. 

സ്ഥാനമൊഴിയുന്ന പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ സംഭാവനകളെ പാർട്ടി വിലമതിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. മുതിർന്ന കോൺഗ്രസ് നേതാവായ ഹരിപ്രസാദ് നിരവധി സംസ്ഥാനങ്ങളിൽ സംഘടനാ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ അദ്ദേഹം ഹരിയാനയുടെ പാർട്ടിയുടെ ചുമതലയുള്ളയാളാണ്. ഉടൻ തന്നെ ആ ചുമതലയേൽക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കേന്ദ്രം കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും'; ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി മോദി
പാർലമെന്‍റ് അംഗത്വം വേണ്ടെന്ന് വച്ച് വിജയിന്‍റെ ടിവികെയുടെ സുപ്രധാന പ്രഖ്യാപനം, രാജ്യസഭ എംപി സ്ഥാനം കോൺഗ്രസിന്, പ്രവീൺ ചക്രവർത്തിക്ക് സാധ്യത