
തെലങ്കാന: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ ക്രൂരമർദനമേറ്റ 55കാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. ശിവമൊഗ്ഗ സ്വദേശിനി ഗീതമ്മയാണ് മരിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവം. മകനാണ് ഇവരുടെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ മന്ത്രവാദിനിയെ കൊണ്ട് വന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രേതബാധ ഒഴിപ്പിക്കുന്നയാൾ എന്ന പേരിലെത്തിയ ആശ എന്ന സ്ത്രീ ഇവരെ ക്രൂരമായി മർദ്ദിച്ചു. രാത്രി ഒമ്പതര മുതൽ പുലർച്ചെ 1 മണി വരെ മർദ്ദനം നീണ്ടു. തുടർന്ന് ഗീതമ്മ കുഴഞ്ഞ് വീണതോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത് ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കുടിക്കാൻ അൽപം വെള്ളം ചോദിച്ച് ഇവർ കരയുന്നതും വീഡിയോയിൽ കാണാം. മകൻ സഞ്ജയ്, മന്ത്രവാദിനി എന്ന് അവകാശപ്പെടുന്ന ആശ, ഭർത്താവ് സന്തോഷ് എന്നിവർ ഒളിവിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam