
കൊച്ചി: കിറ്റെക്സ് എംഡി സാബു എം ജേക്കബിനെതിരെ പിവി ശ്രീനിജൻ എംഎൽഎ. രാഷ്ട്രീയ ശ്രദ്ധ കിട്ടാൻ വേണ്ടി നിലവിലുള്ള സർക്കാരിനെ കുറ്റപ്പെടുത്താനുള്ള സാഹചര്യം കണ്ടുപിടിച്ചുവെന്നാണ് ശ്രീനിജൻ എംഎൽഎയുടെ വിമർശനം. സാബു എം ജേക്കബിന് വ്യവസായം തുടങ്ങണമെങ്കിൽ എംഎൽഎ ഓഫീസിൽ വന്ന ഒരു അപേക്ഷ നൽകിയാൽ മാത്രം മതി. സാബു ഒന്നുകിൽ വ്യവസായി ആകണം, അല്ലെങ്കിൽ രാഷ്ട്രീയക്കാരൻ. രാഷ്ട്രീയക്കാരനായ സാബുവിനോട് പ്രതിപക്ഷ ബഹുമാനത്തിനപ്പുറം മറ്റൊന്നുമില്ലെന്നും പി വി ശ്രീനിജൻ പറഞ്ഞു.
കേരളത്തിൽ നിന്നൊരു വ്യവസായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി വ്യവസായം തുടങ്ങുന്നത് സ്വാഭാവികമാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും എംഎൽഎ വ്യക്തമാക്കി. ബ്ലീച്ചിംഗ് യൂണിറ്റ് കേരളത്തിൽ തുടങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. സ്ഥലപരിമിതിയും പരിസ്ഥിതിക പ്രശ്നങ്ങളുമുണ്ട്. അതുകൊണ്ടാണ് മറ്റൊരു സംസ്ഥാനത്തേക്ക് പോയതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.