ഹൈദരാബാദിലെ വിന്ധ്യ ഓര്‍ഗാനിക് കമ്പനിയില്‍ പൊട്ടിത്തെറി; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

By Web TeamFirst Published Dec 12, 2020, 3:21 PM IST
Highlights

വിന്ധ്യ ഓര്‍ഗാനിക് കമ്പനിയിലാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. ഫയര്‍ഫോഴ്‍സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി. 

ഹൈദരാബാദ്: ഹൈദരാബാദിലെ  ബൊല്ലാരം വ്യവസായ മേഖലയില്‍ പൊട്ടിത്തെറി. വിന്ധ്യ ഓര്‍ഗാനിക് കമ്പനിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ പത്തോളം തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫയര്‍ഫോഴ്‍സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി.

click me!