'രക്തം നൽകൂ, ചിക്കൻ തരാം', രക്തദാനം പ്രോത്സാഹിപ്പിക്കാൻ മുംബൈയിൽ അറ്റകൈ പ്രയോ​ഗവുമായി ശിവസേന

Web Desk   | Asianet News
Published : Dec 10, 2020, 11:30 AM ISTUpdated : Dec 10, 2020, 03:49 PM IST
'രക്തം നൽകൂ, ചിക്കൻ തരാം', രക്തദാനം പ്രോത്സാഹിപ്പിക്കാൻ മുംബൈയിൽ അറ്റകൈ പ്രയോ​ഗവുമായി ശിവസേന

Synopsis

ന​ഗരത്തിലെ രക്തബാങ്കുകളിലെല്ലാം എല്ലാ ​ഗ്രൂപ്പിൽപ്പെട്ട രക്തവും കുറവാണ്. രക്തം ദാനം ചെയ്യാൻ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നതുതന്നെ  കാരണം. 

മുംബൈ: നിങ്ങളുടെ രക്തം നൽകൂ, ഞങ്ങൾ ഒരു കിലോ പനീറോ ചിക്കനോ നിങ്ങൾക്ക് നൽ‌കാം - കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുംബൈയിൽ പലയിടങ്ങളിലായി മറാത്തി ഭാഷയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ തർജ്ജിമയാണ്. ഭരണകക്ഷിയായ ശിവസേനാ നേതാവായ സമാധാൻ സാദ വർവാങ്കറാണ് ഈ പോസ്റ്ററിന് പിന്നിൽ, ലക്ഷ്യം രക്തദാനത്തിന് ജനങ്ങളെ ആശുപത്രികളിലേക്ക് എത്തിക്കുക എന്നതാണ്. 

ന​ഗരത്തിലെ രക്തബാങ്കുകളിലെല്ലാം എല്ലാ ​ഗ്രൂപ്പിൽപ്പെട്ട രക്തവും കുറവാണ്. രക്തം ദാനം ചെയ്യാൻ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നതുതന്നെ  കാരണം. കൊവിഡ് വ്യാപനത്തെ തുടർന്നാണ് രക്തദാനത്തിന് ആളുകൾ സന്നദ്ധരാവാത്ത അവസ്ഥയുണ്ടായത്. സാധാരണയായ ഒ പോസിറ്റീവ്, ബി പോസിറ്റീവ് എന്നീ രക്ത ​ഗ്രൂപ്പുകൾ ദിവസവും ആവശ്യമുണ്ട്. ക്യാൻസർ, താലിസീമിയ രോ​ഗികൾക്കോ അപകടത്തിൽപ്പെടുന്നവർക്കോ ഇത് ഉടനടി ആവശ്യമായി വരും. 

'ന​ഗരത്തിൽ രക്തം അത്യാവശ്യമാണ്. ഇത് ആളുകളെ രക്തദാനത്തിന് എത്തിച്ചേക്കും' - സർവാങ്കർ പറഞ്ഞു. അതേസമയം രകതബാങ്കുകൾ കാലിയായത് ശിവസനേയുടെ ഭരണത്തിന്റെ പോരായ്മയാണെന്ന് ബിജെപി ആരോപിച്ചു. ഡിസംബർ 13ന് 10 മണി മുതൽ മുംബൈയിലെ ന്യൂ പ്രഭാദേവി റോഡിൽ രാജ്ഭാഹു സാൽവി ​ഗ്രൗണ്ടിൽ വച്ചാണ് രക്തദാനക്യാമ്പ് നടക്കുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡിഎ വർധന ഹോളിക്ക് മുമ്പ്? കാത്തിരുന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും, അറിയേണ്ടതെല്ലാം
ടിവിയുടെ ശബ്ദം കുറക്കാൻ പറഞ്ഞ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി 27കാരിയായ ഭാര്യ