നീല നിറത്തിൽ യൂണിഫോം, പോക്കറ്റില്ലാത്ത ഗൗൺ നിർബന്ധം; കാണിക്ക എണ്ണുന്നതിന് കടുത്ത നിബന്ധനകൾ, അയോധ്യയിൽ നടപടി

Published : Jul 07, 2026, 06:08 PM IST
ayodhya donation box

Synopsis

അയോധ്യ ക്ഷേത്രത്തിലെ കാണിക്ക മോഷണത്തെ തുടർന്ന് ജീവനക്കാർക്ക് പോക്കറ്റില്ലാത്ത ഗൗൺ അടക്കം പുതിയ പ്രോട്ടോകോൾ ഏർപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ട്രസ്റ്റ് നേതൃത്വത്തിലെ അനില്‍ മിശ്രയെ മാത്രം കുറ്റപ്പെടുത്തുകയും ചമ്പത് റായിയെ ഒഴിവാക്കുകയും ചെയ്തത് വിവാദമായി.

ലഖ്നൗ: അയോധ്യ ക്ഷേത്രക്കൊള്ള ഓരോ ദിവസം പുതിയ വിവരങ്ങൾ പുറത്ത് വരുന്നതിനിടെ കാണിക്ക എണ്ണുന്ന ജീവനക്കാർക്ക് പുതിയ പ്രോട്ടോകോൾ ഏർപ്പെടുത്തി. നീല നിറത്തിൽ യൂണിഫോമിനൊപ്പം പോക്കറ്റില്ലാത്ത ഗൗൺ ധരിച്ച് മാത്രം ഇനി കാണിക്ക എണ്ണണം. കാണിക്ക എണ്ണുന്നതിന് മുൻപും ശേഷവും ദേഹപരിശോധന ഉണ്ടാകും. ഇടവേളക്ക് ഇറങ്ങിയാലും പരിശോധന നടത്തും. വസ്ത്രങ്ങൾ മാറുന്നതിന് പ്രത്യേകം മുറി സജ്ജമാക്കി. നിരീക്ഷണത്തിന് കൂടുതൽ സുരക്ഷ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

കോൺഗ്രസിനും സമാജ് വാദി പാർട്ടിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിക്കുന്നത്. ഏക്കർ കണക്കിന് വഖഫ് ഭൂമി തട്ടിയെടുത്തവരാണ് അയോധ്യക്കായി കണ്ണീരൊഴുക്കുന്നതെന്ന് യോഗി പറഞ്ഞു. നേതാക്കൾക്ക് മുന്നിൽ ഓന്ത് തോറ്റുപോകുമെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു. അതേസമയം, അയോധ്യ ക്ഷേത്രക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത് ചമ്പത് റായിയുടെ പേര് ഒഴിവാക്കിയാണ്. ട്രസ്റ്റ് നേതൃതലത്തില്‍ അനില്‍ മിശ്രയെ മാത്രമാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. പുതുതായി ചുമതലയേറ്റ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി കൃഷ്ണമോഹന്‍റെ അയോധ്യയിലെ ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

എസ്ഐടി ചമ്പത് റായിയെ വെള്ളപൂശുമെന്ന പ്രതിപക്ഷ ആക്ഷേപം ശരിവയ്ക്കും വിധമാണ് 9 പേജുള്ള പ്രാഥമിക റിപ്പോര്‍ട്ട്. മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ ഒഴിവാക്കി ഭരണപമായ വീഴ്ച സംഭവിച്ചത് മുന്‍ ട്രസ്റ്റി അനില്‍ മിശ്രക്ക് മാത്രമാണെന്നാണ് ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്. പണം എണ്ണിതിട്ടപ്പെടുത്തുന്ന സ്ഥലത്ത് നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് അനില്‍ മിശ്രയുടെ വീഴ്ചയായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ചമ്പത് റായിക്കെതിരെ പ്രതികള്‍ നല്‍കിയ മൊഴികളുടെ നിജസ്ഥിതി പോലും പരിശോധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ചമ്പത് റായിയുടെ ഡ്രൈവറായിരുന്ന ടിന്നു യാദവിന്‍റെ സ്വാധീനം സ്ഥിരീകരിക്കുന്ന എസ്ഐടി ഒരിടത്തും രേഖപ്പെടുത്താതെ പണം എണ്ണുന്ന മുറിയുടെ താക്കോല്‍ അയാളെ ഏല്‍പ്പിച്ചിരുന്നത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോള്‍ തുടരുന്ന അന്വേഷണത്തില്‍ ചമ്പത് റായിയുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷണ സംഘം തേടിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലിഫ്റ്റ് ചോദിച്ച് ട്രക്കിൽ കയറിയ പൊലീസുകാരൻ കവർന്നത് 20000 രൂപ; 35 കിമീ പിന്തുടർന്ന് പിടികൂടി പൊതിരെ തല്ലി ഡ്രൈവർ
അയോധ്യ ക്ഷേത്രക്കൊള്ള; ചമ്പത് റായിക്ക് ക്ലീൻചിറ്റ് നൽകി റിപ്പോർട്ട്, പ്രതികളുടെ മൊഴിയും പരിശോധിച്ചില്ലെന്ന് വിവരം