'വൈകി വന്ന വിവേകം', 40 അടിയിൽ കൂടുതൽ വലുപ്പത്തിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ ബിഎംസി

Published : May 16, 2024, 02:44 PM IST
'വൈകി വന്ന വിവേകം', 40 അടിയിൽ കൂടുതൽ വലുപ്പത്തിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ ബിഎംസി

Synopsis

കഴിഞ്ഞ ദിവസമാണ് മുംബൈ ഘാട്ട്കോപ്പറിലെ പെട്രോൾ പമ്പിന് മുകളിലേക്ക് 120 അടിയിലധികം വലുപ്പത്തിലുളള ബോർഡ് വീണ് 16 പേർ കൊല്ലപ്പെട്ടത്

മുംബൈ: മുംബൈയിൽ 40 അടിയിൽ കൂടുതൽ വലുപ്പത്തിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ ബിഎംസി നിർദേശം. ഘാട്കോപ്പറിലെ അപകടത്തിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് മുംബൈ ഘാട്ട്കോപ്പറിലെ പെട്രോൾ പമ്പിന് മുകളിലേക്ക് 120 അടിയിലധികം വലുപ്പത്തിലുളള ബോർഡ് വീണ് 16 പേർ കൊല്ലപ്പെട്ടത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. നിരവധിപ്പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. 

സംഭവത്തിൽ ബിഎംസി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ കോർപ്പറേഷൻ കേസ് എടുത്തിരുന്നു. പരസ്യ കമ്പനി ഉടമയ്ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തത്. അനുമതികളില്ലാതെയാണ് കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിച്ചതെന്നാണ് വിവരം. പരസ്യ ബോർഡ് വ്യക്തമായി കാണാനായി മരങ്ങൾ വെട്ടിയതായും ആരോപണം ഉയരുന്നുണ്ട്.

ഘാട്‌കോപ്പറിൽ തകർന്ന് വീണ പരസ്യ ബോർഡ് 120X120 അടി വലുപ്പമുള്ളതായിരുന്നു. ഇത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിരുന്നു. എന്നാൽ 40X40 അടിയിൽ കൂടുതൽ വലിപ്പമുള്ള പരസ്യ ബോർഡുകൾക്ക് അനുമതി നൽകാറില്ലെന്നാണ് കോർപ്പറേഷന്‍റെ പ്രതികരിച്ചത്. ഈഗോ മീഡിയ എന്ന പരസ്യ കമ്പനിയാണ് തകർന്ന് വീണ പരസ്യബോർഡ് സ്ഥാപിച്ചത്. സ്ഥാപന  ഉടമയായ ഭാവേഷ് ഭിൻഡെക്കെതിരെ ബലാത്സംഗം അടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. 

2009ൽ മുലുന്ദ് നിയോജക മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച  ഭവേഷ് ഭിൻഡെ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആക്‌ട്, നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്‍റ് ആക്‌ട് എന്നിവ പ്രകാരം തനിക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡോർ മലിനജല ദുരന്തം: കുടിവെള്ളത്തിൽ മരണകാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്
കോൺഗ്രസ് പ്രവർത്തകനായ തൊഴിലാളി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി; എഎപി നേതാവടക്കം പ്രതിസ്ഥാനത്ത്: രാഷ്ട്രീയ കൊലപാതകമെന്ന് പഞ്ചാബ് പൊലീസ്