
ഭോപ്പാല്‍: ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഭോപ്പാലിലുണ്ടായ ബോട്ടപകടത്തില്‍ 11 മരണം. നാല് പേരെ കാണാതായിട്ടുണ്ട്. ഭോപ്പാല്‍ നഗരത്തില്‍ തന്നെയുള്ള ഖട്‍ലാപ്പുരിഘട്ടിലെ തടാകത്തിലാണ് അപകടം നടന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
പിപിലാനി സ്വദേശികളാണ് മരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാന്‍ രണ്ട് ബോട്ടുകളിലായാണ് ആളുകള്‍ തടാകത്തിലേക്ക് പോയത്. അതില്‍ 19 പേരുണ്ടായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ബോട്ടിലുണ്ടായിരുന്ന 11 പേരാണ് മരിച്ചത്, നാല് പേരെ കാണാതെയുമായി. മറ്റു നാല് പേര്‍ രണ്ടാമത്തെ ബോട്ടിലേക്ക് നീന്തി കയറുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന്‍റെ നാല് ലക്ഷം വീതം നല്‍കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി സി ശര്‍മ അറിയിച്ചു. അപകടമുണ്ടാകാന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam