മംഗലൂരുവില്‍ നിന്നുപോയ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി; രണ്ടുപേര്‍ ഉഡുപ്പി തീരത്തെത്തി രക്ഷപ്പെട്ടു

Published : May 15, 2021, 09:25 PM ISTUpdated : May 15, 2021, 10:50 PM IST
മംഗലൂരുവില്‍ നിന്നുപോയ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി; രണ്ടുപേര്‍ ഉഡുപ്പി തീരത്തെത്തി രക്ഷപ്പെട്ടു

Synopsis

ലക്ഷദ്വീപിലും മത്സ്യ ബന്ധന ബോട്ട് മുങ്ങി എട്ടുപേര്‍ അപകടത്തിൽപെട്ടു. ആണ്ടവൻ തുണൈ എന്ന തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യ ബന്ധന ബോട്ടാണ് ശക്തമായ കാറ്റിൽ മുങ്ങിയത്. 

മംഗലൂരു: മം​ഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോയ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി. രണ്ടുപേര്‍ ഉഡുപ്പി തീരത്തെത്തി രക്ഷപ്പെട്ടു. ഉഡുപ്പിയില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ലക്ഷദ്വീപിലും മത്സ്യ ബന്ധന ബോട്ട് മുങ്ങി എട്ടുപേര്‍ അപകടത്തിൽപെട്ടു. ആണ്ടവൻ തുണൈ എന്ന തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യ ബന്ധന ബോട്ടാണ് ശക്തമായ കാറ്റിൽ മുങ്ങിയത്. നാഗപ്പട്ടണം, ഒഡീഷ സ്വദേശികളെയാണ് കാണാതായത്. തീര സംരക്ഷണ സേന മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രമുഖ ചരിത്രകാരൻ ഇര്‍ഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം, ദില്ലി സര്‍വകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു
വിവാദ ലംബോർഗിനി അപകടകേസ്: പ്രതിഷേധം ശക്തമായതോടെ കടുപ്പിച്ച് പൊലീസ്, പ്രതി അറസ്റ്റിൽ