വാക്സിൻ ഡോസുകളുടെ ഇടവേള ബ്രിട്ടണിൽ എട്ട് ആഴ്ചയായി കുറച്ചപ്പോൾ ഇവിടെ 16 ആഴ്ചയായി ഉയ‍ർത്തുന്നു: ചിദംബരം

By Web TeamFirst Published May 15, 2021, 8:19 PM IST
Highlights

കൊവിഷീല്‍ഡ് വാക്സിന്‍റെ ആദ്യ ഡോസും രണ്ടാമത്തെ ഡോസും തമ്മിലുള്ള അന്തരം 12 മുതല്‍ 16 ആഴ്ചയായി വര്‍ധിപ്പിച്ചു. എന്നാല്‍ ബ്രിട്ടനിലെ സർക്കാര്‍ അത് എട്ടാഴ്ചയായി കുറക്കാന്‍  ആവശ്യപ്പെട്ടിരിക്കുകയാണ്. 
 

ദില്ലി: കേന്ദ്ര സ‍ർക്കാരിന്‍റെ പുതിയ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി.ചിദംബരം. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന്‍റെ ആദ്യ ഡോസും രണ്ടാമത്തെ ഡോസും തമ്മിലുള്ള അന്തരം 12 മുതല്‍ 16 ആഴ്ചയായി വര്‍ധിപ്പിച്ചു. എന്നാല്‍ ബ്രിട്ടനിലെ സർക്കാര്‍ അത് എട്ടാഴ്ചയായി കുറക്കാന്‍  ആവശ്യപ്പെട്ടിരിക്കുകയാണ്. 

ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സര്‍ക്കാരിന്‍റെ കളിക്കൊപ്പം ചേരരുത്. ഏത് സര്‍ക്കാരുകള്‍ ആയാലും വിദഗ്ധര്‍ സത്യം പറയുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഒരുക്കുന്ന കെണിയില്‍ ശാസ്തജ്ഞരും ആരോഗ്യവിദ്ഗധരും വീഴും. ഒടുവില്‍ സര്‍ക്കാര്‍ പഴി നിങ്ങളുടെ മേല്‍ ചാരും. ഏത് സര്‍ക്കാരുകള്‍ ആയാലും വിദഗ്ധര്‍ സത്യം പറയുകയാണ് വേണ്ടത് - ചിദംബരം പറഞ്ഞു.

click me!