ഗുജറാത്ത് തീരത്ത് ‍ട​ഗ് ബോട്ട് മുങ്ങി രണ്ട് പേരെ കാണാതായി; തെരച്ചിൽ തുടരുന്നു

Published : Oct 08, 2022, 03:59 PM IST
ഗുജറാത്ത് തീരത്ത് ‍ട​ഗ് ബോട്ട് മുങ്ങി രണ്ട് പേരെ കാണാതായി; തെരച്ചിൽ തുടരുന്നു

Synopsis

വളരെ ആഴമുള്ള മേഖലയിലാണ് അപകടം നടന്നിരിക്കുന്നത് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. രക്ഷാ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിലും നടന്നു കൊണ്ടിരിക്കുകയാണ്. 

ഗുജറാത്ത്: ​ഗുജറാത്ത് തീരത്ത് ‍ട​ഗ് ബോട്ട് മുങ്ങി രണ്ട് പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന പത്ത് പേരിൽ എട്ട് പേരെ രക്ഷിച്ചു. ​ഗുജറാത്ത് സൂറത്തിൽ  ഹസീര പോർട്ടിനടുത്താണ് സംഭവം ഉണ്ടായത്. ട​ഗ് ബോട്ട് മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 2 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടെയുള്ളവരെ എത്തിച്ചാണ് തെരച്ചിൽ നടത്തുന്നത്. വളരെ ആഴമുള്ള മേഖലയിലാണ് അപകടം നടന്നിരിക്കുന്നത് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. രക്ഷാ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിലും നടന്നു കൊണ്ടിരിക്കുകയാണ്. 

 

PREV
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം