
സേലം: വ്യായാമത്തിന്റെ ഇടവേളയിൽ ഭക്ഷണം കഴിയ്ക്കുന്നതിനിടെ ബ്രെഡ് തൊണ്ടയിൽ കുടുങ്ങി 21 കാരനായ ബോഡി ബിൽഡർ ശ്വാസംമുട്ടി മരിച്ചു. സേലം ജില്ലയിലെ പെരിയ കൊല്ലപ്പട്ടി സ്വദേശിയായ എം ഹരിഹരൻ (21) എന്ന യുവാവാണ് മരിച്ചത്. കടലൂർ ജില്ലയിലെ വടല്ലൂരിൽ നടക്കുന്ന സംസ്ഥാനതല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു ഹരിഹരൻ. 70 കിലോ താഴെയുള്ള വിഭാഗത്തിലാണ് ഹരിഹരൻ മത്സരിക്കാൻ തയ്യാറെടുത്തിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കടലൂരിലെത്തിയിരുന്നു. വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു താമസം. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ഹരിഹരൻ വർക്കൗട്ട് ചെയ്യുകയായിരുന്നു.
ബ്രേക്ക് എടുത്ത് ബ്രെഡ് കഴിച്ചപ്പോൾ ഒരു വലിയ കഷണം തൊണ്ടയിൽ കുടുങ്ങി. അയാൾക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല, പെട്ടെന്ന് മയങ്ങി. സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam