
ഗുവാഹത്തി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ രാജ്യത്ത് അഞ്ചിടത്ത് സ്ഫോടനം. അസമിലെ ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.
ദിബ്രുഗഡിലെ ഗ്രഹം ബസാർ, എടി റോഡിലെ ഗുരുദ്വാര, ദുലിയാജൻ എന്നിവിടങ്ങളിൽ സ്ഫോടനം നടന്നു. സൊണാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിയോക് ഘടിലും സ്ഫോടനം ഉണ്ടായി. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സ്ഫോടനത്തിന് പിന്നിൽ ഉൾഫ തീവ്രവാദികളാണെന്നാണ് സംശയം.
സ്ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ജനങ്ങൾ തീർത്തും അവഗണിച്ചതിലെ ജാള്യത മറച്ചുവയ്ക്കാനാണ് തീവ്രവാദ സംഘടനകൾ ഊ വിശുദ്ധ ദിനത്തിൽ ആക്രമണം നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു. കുറ്റക്കാരെ പിടികൂടാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam