
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് ബോംബുണ്ടായിരുന്നതെന്നാണ് വാര്‍ത്തകള്‍ പരന്നത്.
സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡെത്തി നടത്തിയ പരിശോധനയില്‍ ബാഗ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും ബാഗില്‍ ബോംബ് ഇല്ലായിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ് അറിയിച്ചതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam