ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

Published : Aug 20, 2025, 09:32 AM IST
Bengaluru Schools Receive Bomb Threats

Synopsis

ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മാൾവ്യ നഗറിലെ എസ് കെ വി സ്കൂൾ, പ്രസാദ് നഗറിലെ ആന്ധ്ര സ്കൂൾ എന്നിവിടങ്ങളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്.

ദില്ലി: ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മാൾവ്യ നഗറിലെ എസ് കെ വി സ്കൂൾ, പ്രസാദ് നഗറിലെ ആന്ധ്ര സ്കൂൾ എന്നിവിടങ്ങളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നു.

ഇക്കഴിഞ്ഞ 18 ന് ആണ് അവസാനമായി  ദില്ലിയിലെ സ്കൂളിൽ ബോംബ് ഭീഷണിയുണ്ടാകുന്നത്.  ദില്ലി പബ്ലിക് സ്കൂൾ, ഡൽഹി കോൺവെന്റ് സ്കൂൾ, ശ്രീറാം വേൾഡ് സ്കൂൾ, ദ്വാരക പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. അന്ന് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈമെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുൺട്രം മലയിലെ ദീപംതെളിക്കൽ വിവാദം; ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിച്ചില്ല, ഡിസംബർ 12ലേക്ക് മാറ്റി
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ