അമിതാഭ് ബച്ചന്‍റെ വീട്ടിലും മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം

By Web TeamFirst Published Aug 7, 2021, 11:46 AM IST
Highlights

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകളിലും ജുഹുവിലുള്ള അമിതാഭ് ബച്ചന്‍റെ വീട്ടിലും ബോംബ് വച്ചതായായിരുന്നു സന്ദേശം. ഫോണ്‍ കോള്‍ ലഭിച്ചതോടെ പൊലീസും ആര്‍പിഎഫും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉടനടി പരിശോധനകള്‍ നടത്തി

മുംബൈ: മുംബൈയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലും അമിതാഭ് ബച്ചന്‍റെ വീട്ടിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം. ഇന്നലെ രാത്രിയിലാണ് മുംബൈ പൊലീസിന്‍റെ പ്രധാന കണ്‍ട്രോള്‍ റൂമില്‍ ഭീഷണി സന്ദേശം എത്തിയത്. 

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകളിലും ജുഹുവിലുള്ള അമിതാഭ് ബച്ചന്‍റെ വീട്ടിലും ബോംബ് വച്ചതായായിരുന്നു സന്ദേശം. ഫോണ്‍ കോള്‍ ലഭിച്ചതോടെ പൊലീസും ആര്‍പിഎഫും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉടനടി പരിശോധനകള്‍ നടത്തിയെന്ന് അധികൃതര്‍ പറഞ്ഞു. 

എന്നാല്‍, ഈ സന്ദേശത്തില്‍ പറഞ്ഞ സ്ഥലങ്ങളിലൊന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!