അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി, ഒരു മാസത്തിനിടെ നാലാം തവണ സന്ദേശം

Published : Nov 26, 2026, 05:05 PM IST
amitabh bachan

Synopsis

മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഒരുമാസത്തിനകം നഗരത്തിൽ സ്ഫോടന പരമ്പരയുണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. എന്നാൽ വ്യാജ ഭീഷണി സന്ദേശമെന്ന നിഗമനത്തിലാണ് പോലീസ്.

ദില്ലി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയ്ക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി. രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളോട് കൂടിയ മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിലും മെട്രോസ്റ്റേഷനുകളിലും ബോംബ് സ്ഫോടനമുണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നാലാമത്തെ തവണയാണ് ബച്ചന്റെ വസതിയ്ക്ക് നേരെ ഭീഷണിയെത്തുന്നത്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഒരുമാസത്തിനകം നഗരത്തിൽ സ്ഫോടന പരമ്പരയുണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. എന്നാൽ വ്യാജ ഭീഷണി സന്ദേശമെന്ന നിഗമനത്തിലാണ് പോലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോംവർക്ക് ചെയ്തില്ല, രണ്ടാം ക്ലാസ് വിദ്യാർഥിയെ മുതുകിലും കാലുകളിലും തല്ലി ചതച്ച് ക്ലാസ്സ്‌ ടീച്ചറും പ്രധാന അധ്യാപകനും
രണ്ട് മണിക്കൂറിലേറെ നീണ്ട യോഗം നടന്നത് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ; സ്ഥിരീകരിച്ച് കോൺഗ്രസ് നേതൃത്വം, മെറ്റ സംഘവുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങൾ