രണ്ട് മണിക്കൂറിലേറെ നീണ്ട യോഗം നടന്നത് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ; സ്ഥിരീകരിച്ച് കോൺഗ്രസ് നേതൃത്വം, മെറ്റ സംഘവുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങൾ

Published : Nov 26, 2026, 12:11 PM IST
Meta congress

Synopsis

സോഷ്യൽ മീഡിയയിലെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിനിധികൾ മെറ്റ അധികൃതരുമായി നിർണായക കൂടിക്കാഴ്ച നടത്തി. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിലൂടെ മെറ്റ ജനാധിപത്യത്തിൽ ഇടപെടുകയാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, ഐടി നിയമങ്ങൾ പാലിച്ചാണ് നടപടിയെന്ന് മെറ്റ വ്യക്തമാക്കി.

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രാഷ്ട്രീയ ഉള്ളടക്കങ്ങളും അക്കൗണ്ടുകളും നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മെറ്റ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം. ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികൾ കോൺഗ്രസ് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയപ്പോൾ മെറ്റ അധികൃതർ തങ്ങളുടെ ഭാഗം വിശദീകരിച്ചു. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി അമൻ ജെയിനും ഇൻസ്റ്റാഗ്രാമിന്റെ പബ്ലിക് പോളിസിയുടെ ചുമതലയുള്ള സീനിയർ എക്സിക്യൂട്ടീവായ നതാഷ ജോഗും കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി സുപ്രിയ ശ്രീനേറ്റുമായും അവരുടെ ടീമിലെ മറ്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്.

രാജ്യത്തെ വിവിധ നഗരങ്ങളിൽ യൂത്ത് കോൺഗ്രസ് അതിശക്തമായ സമരം നടത്തിയതിന് പിന്നാലെയാണ് യോഗം നടന്നത്. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക മെറ്റ അധികൃതർ യോഗത്തിൽ ഉന്നയിച്ചു. ഹൈദരാബാദിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെറ്റയുടെ ഓഫീസ് പരിസരത്തേക്ക് പ്രവേശിച്ചതിലാണ് ആശങ്ക അറിയിച്ചത്. എങ്കിലും പ്രവർത്തകരാരും മെറ്റയുടെ ഓഫീസ് കെട്ടിടത്തിൽ പ്രവേശിച്ചിരുന്നില്ലെന്നത് കോൺഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടി.

കോൺഗ്രസുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിലൂടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ മെറ്റ ഇടപെടുകയാണെന്ന് കോൺഗ്രസ് സംഘം യോഗത്തിൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെയുള്ള വിമർശനങ്ങളും ഉള്ളടക്കങ്ങളും മെറ്റയ്ക്ക് കീഴിലുള്ള പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞുപിടിച്ച് നീക്കം ചെയ്യുകയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നീക്കം ചെയ്ത വീഡിയോകളിൽ ഭൂരിഭാഗവും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചവയാണെന്ന് മെറ്റ ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കിയതായാണ് വിവരം. ഇന്ത്യയിലെ നിലവിലുള്ള ഐടി നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള തങ്ങളുടെ കംപ്ലയൻസ് നയപ്രകാരമാണ് ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതെന്നും പ്രാദേശിക നിയമങ്ങൾക്ക് വിധേയമായാണ് പ്രവർത്തനങ്ങളെന്നും മെറ്റ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം വിവാദം; മുഖ്യമന്ത്രി വിജയ്‌യുടെ പങ്കിൽ വ്യക്തത തേടി സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി
ദില്ലിയിലെ പ‍ഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് മണിക്കൂർ നേരം ചർച്ച, പ്രതിഷേധത്തിന് പിന്നാലെ കോൺ​ഗ്രസ് നേതാക്കളെ കണ്ട് മെറ്റ അധികൃതർ