'കങ്കണയുടെ കെട്ടിടം പൊളിക്കല്‍ നിര്‍ത്തണം'; സ്റ്റേയുമായി ബോംബെ ഹൈക്കോടതി

By Web TeamFirst Published Sep 9, 2020, 2:43 PM IST
Highlights

ഹർജിയിൽ മറുപടി നൽകാൻ മുംബൈ കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. നാളെ കേസ് വീണ്ടും പരിഗണിക്കും.

മുംബൈ: ബോളിവുഡ് നടി കങ്കണയുടെ മുംബൈയിലെ ഓഫീസിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജിയിൽ മറുപടി നൽകാൻ മുംബൈ കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. നാളെ കേസ് വീണ്ടും പരിഗണിക്കും.

നോട്ടീസ് നല്‍കി 24 മണിക്കൂർ സാവകാശം നൽകിയിട്ടും മതിയായ രേഖകൾ സമർപ്പിക്കാത്തതിന് പിന്നാലെ മുംബൈ കോർപ്പറേഷൻ കെട്ടിയം പൊളിക്കുന്ന നടപടികള്‍ തുടങ്ങിയിരുന്നു. പാലി ഹില്ലിലെ ഓഫീസിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ശേഷമാണ് മുംബൈ കോർപ്പറേഷൻ ഓഫീസ് ഗേറ്റിൽ ഇന്നലെ നോട്ടീസ് പതിപ്പിച്ചത്.

അനുമതി വാങ്ങതെയുള്ള നിർമ്മാണം നിർത്തിയില്ലെങ്കിൽ പൊളിച്ച് കളയുമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് പിന്നാലെ പതിവ് രീതിയിൽ വിമർശനവുമായി കങ്കണയെത്തിയിരുന്നു. തന്‍റെ ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും ഇന്നവർ ബുൾഡോസറുകളെത്തിച്ചില്ലെന്നും നടി ട്വീറ്റ് ചെയ്തിരുന്നു.

സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി മഹാരാഷ്ട്രാ സർക്കാരിനെയും മുംബൈ പൊലീസിനെയും പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു കങ്കണ. വിമർശനങ്ങൾ പരിധി വിട്ടപ്പോൾ നഗരത്തെ പാക് അധീന കശ്മീരിനോടും താലിബാനോടുമെല്ലാം ഉപമിക്കുകയും ചെയ്തു. ഇതോടെയാണ് കങ്കണയ്ക്കെതിരെ പ്രതിഷേധം കനത്തത്.

Also Read: കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണി; എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷന്റെ കേസ്

ഹിമാചലിലുള്ള നടി മാപ്പ് പറയാതെ മുംബൈയിലെത്തിയാല്‍ ആക്രമിക്കുമെന്ന് വരെ ശിവസേനാ നേതാക്കൾ പറഞ്ഞു. എന്നാൽ നാളെ തന്നെ മുംബൈയിലെത്തുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കങ്കണ. കങ്കണയ്ക്ക് കേന്ദ്രം വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകിയതിനെ വിമർശിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര രംഗത്തെത്തി.

Also Read: 'ദയവായി നിങ്ങളുടെ വായ അടച്ച് മിണ്ടാതിരിക്കൂ'; പൊട്ടിത്തെറിച്ച് കങ്കണ

click me!