വിജേന്ദറും പോയി, തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കോൺ​ഗ്രസിന് മറ്റൊരു തിരിച്ചടി

Published : Apr 03, 2024, 04:08 PM ISTUpdated : Apr 03, 2024, 04:22 PM IST
വിജേന്ദറും പോയി, തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കോൺ​ഗ്രസിന് മറ്റൊരു തിരിച്ചടി

Synopsis

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ശ്രദ്ധേയനായിരുന്നു വിജേന്ദർ. അന്ന് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും ശക്തമായ നിലപാടാണ് താരം സ്വീകരിച്ചത്.

ദില്ലി: ലോക്സഭാ തെര‍ഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺ​ഗ്രസ് പാർട്ടിക്ക് മറ്റൊരു തിരിച്ചടി. ബോക്സർ വിജേന്ദർ സിങ് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ദില്ലിയിൽ നടന്ന ചടങ്ങിലാണ് വിജേന്ദർ ബിജെപി അം​ഗത്വം സ്വീകരിച്ചത്. 2019ലാണ് വിജേന്ദർ കോൺ​ഗ്രസിൽ ചേർന്നത്. കഴിഞ്ഞ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ സൗത്ത് ദില്ലിയിൽ കോൺ​ഗ്രസിനായി മത്സരിച്ചെങ്കിലും ബിജെപിയുടെ രമേഷ് ബിധൂരിയോട് പരാജയപ്പെട്ടു.

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ശ്രദ്ധേയനായിരുന്നു വിജേന്ദർ. അന്ന് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും ശക്തമായ നിലപാടാണ് താരം സ്വീകരിച്ചത്. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ത​നി​ക്ക് ല​ഭി​ച്ച പ​ര​മോ​ന്ന​ത പു​ര​സ്കാ​രം ഖേ​ൽ​ര​ത്ന തി​രി​ച്ചു ന​ൽ​കു​മെ​ന്നും വി​ജേ​ന്ദ​ർ പ​റ​ഞ്ഞിരുന്നു.

Read More.... 'മോദിക്കൊപ്പം തന്നെ'; നടി സുമലത ബിജെപിയിലേക്ക്, കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും

സിംഗു അതിര്‍ത്തിയില്‍ നേരിട്ട് എത്തി വി​ജേ​ന്ദ​ർ സിം​ഗ് കർഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.  വിജേന്ദറിന്റെ പെ‌ട്ടെന്നുള്ള മനംമാറ്റത്തിൽ കോൺ​ഗ്രസ് നേതൃത്വം ഞെട്ടലിലാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി, ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് ആക്ഷേപം
കാണാതായിട്ട് മൂന്ന് ദിവസം, ബംഗ്ലാദേശിൽ ക്ഷേത്ര ജീവനക്കാരൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ, കൊലപാതകമെന്ന് ആരോപണം