
ഭോപ്പാല്‍: മധ്യപ്രദേശില്‍ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു. എട്ടുവയസുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്. ചൊവ്വാഴ്‍ച്ച കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്. കഴിഞ്ഞ ചൊവ്വാഴ്ച്ച മാണ്ഡവി ഗ്രാമത്തിലെ ബേട്ടുൽ ജില്ലയിലാണ് സംഭവം നടന്നത്. ഒഴിഞ്ഞ പറമ്പിൽ കളിക്കുന്നതിനിടയില്‍ എട്ട് വയസ്സുകാരൻ തന്മയ് 400 അടി താഴ്ച്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. തന്മയയുടെ സഹോദരിയാണ് കുട്ടി കിണറിൽ വീണ വിവരം രക്ഷിതാക്കളെ അറിയിച്ചത്.
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയ ഉടന്‍ തന്നെ ഓക്സിജൻ ഉൾപ്പടെ കുട്ടിക്ക് പ്രാഥമി ശ്രശ്രൂഷ നൽകി. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമാന്തരമായി കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. നാനക് ചൗഹാൻ എന്നയാൾ കൃഷി ആവശ്യങ്ങൾക്ക് വേണ്ടി കുഴിച്ചതായിരുന്നു കുഴൽക്കിണർ. എന്നാൽ, വെള്ളം കാണാതായതോടെ ഉപയോഗശൂന്യമായി. കിണർ മൂടിയിരുന്നുവെന്നാണ് അപകടത്തിന് ശേഷം ചൗഹാന്‍റെ വിശദീകരണം. കുട്ടി എങ്ങനെയാണ് ഇതിന്‍റെ അടപ്പ് തുറന്നതെന്ന് അറിയില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam