
ചെന്നൈ: മുത്തച്ഛന്‍ വാങ്ങിവച്ച മദ്യം ശീതളപാനീയമെന്ന് കരുതി കുടിച്ച അഞ്ചുവയസുകാരന്‍ മരണപ്പെട്ടു. ഇതിന്‍റെ നടുക്കത്തില്‍ ഹൃദയാഘാതം വന്ന് മുത്തച്ഛനും മരണപ്പെട്ടു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ കട്പാടിക്കടുത്താണ് ചൊവ്വാഴ്ച ദുരന്തപൂര്‍ണ്ണമായ സംഭവം നടന്നത്. തിരുവലം അണ്ണാനഗര്‍ സ്വദേശി ചിന്ന സ്വാമിയും കൊച്ചുമകന്‍ രുദ്രേഷുമാണ് മരിച്ചത്. ചിന്ന സ്വാമിക്ക് 62 വയസായിരുന്നു.
കൂലിപ്പണിക്കാരനായ ചിന്നസ്വാമിക്ക് മദ്യപാന ശീലം ഉണ്ട്. അതിനായി വീട്ടില്‍ മദ്യകുപ്പി സൂക്ഷിക്കുന്ന ശീലമുണ്ട്. ഇത്തരത്തില്‍ ജോലികഴിഞ്ഞെത്തി മദ്യപിച്ച ശേഷം വീട്ടിലെ അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്നു ചിന്ന സ്വാമി. ഈ സമയം ചിന്നസ്വാമിയുടെ മകളും ഭര്‍ത്താവും സ്ഥലത്ത് ഇല്ലായിരുന്നു. ഈ സമയം ചിന്നസ്വാമി മുറിയില്‍ വച്ചിരുന്ന മദ്യകുപ്പി കണ്ട രുദ്രേഷ് അത് ശീതള പാനീയമാണ് എന്ന് ധരിച്ച് എടുത്ത് കുടിക്കുകയായിരുന്നു.
ഇതോടെ ശ്വാസതടസ്സം നേരിട്ട കുട്ടി കുഴഞ്ഞുവീണു. ശ്വസമെടുക്കാന്‍ പ്രയാസപ്പെട്ട് കുട്ടി ശബ്ദം ഉണ്ടാക്കിയപ്പോള്‍ അത് കേട്ടാണ് ചിന്ന സ്വാമി മുറിയിലേക്ക് എത്തിയത്. അയല്‍ക്കാരെയും മറ്റും വിളിച്ചുകൂട്ടിയ. ചിന്നസ്വാമിയുടെ മകളും ഇതിനകം എത്തി. എന്നാല്‍ മദ്യം കഴിച്ചതാണ് കുട്ടിയുടെ പ്രയാസത്തിന് കാരണം എന്ന് അറിഞ്ഞ നാട്ടുകാര്‍ ചിന്നസ്വാമിയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ ഇയാള്‍ സമ്മര്‍ദ്ദത്തില്‍ കുഴഞ്ഞുവീണു.
ഇരുവരെയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്ന സ്വാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ ഗുരുതരമായ നിലയില്‍ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്തസമ്മര്‍ദ്ദം കൂടിയാണ് ചിന്നസ്വാമിക്ക് ഹൃദയാഘാതം ഉണ്ടായത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam