സഹപാഠികളായ പെൺകുട്ടികൾ പീഡിപ്പിച്ചെതിനെ തുടർന്ന് 14കാരൻ ആത്മഹത്യ ചെയ്തെന്ന് കുടുംബം

Published : Oct 04, 2023, 10:02 PM ISTUpdated : Oct 04, 2023, 10:03 PM IST
സഹപാഠികളായ പെൺകുട്ടികൾ പീഡിപ്പിച്ചെതിനെ തുടർന്ന് 14കാരൻ ആത്മഹത്യ ചെയ്തെന്ന് കുടുംബം

Synopsis

വിഷയം നേരത്തെ ഒരു അധ്യാപകന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിയെ തുടർന്ന് തിങ്കളാഴ്ച സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ഹിസാർ(ഹരിയാന): സഹപാഠികളായ പെൺകുട്ടികൾ അപമാനിച്ചതിനെ തുടർന്ന് 14കാരൻ ആത്മഹത്യ ചെയ്തതായി കുടുംബത്തിന്റെ ആരോപണം.   ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലാസിലെ രണ്ട് സഹപാഠികളുടെ പീഡനത്തെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തെന്നാണ് കുടുംബം പറയുന്നത്. ശനിയാഴ്ചയാണ് 14 വയസ്സുള്ള കുട്ടി ആത്മഹത്യ ചെയ്തതെന്നും കുടുംബം പറഞ്ഞു. രണ്ട് പെൺകുട്ടികൾ നിരന്തരം പീഡിപ്പിച്ചതിനാൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

വിഷയം നേരത്തെ ഒരു അധ്യാപകന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിയെ തുടർന്ന് തിങ്കളാഴ്ച സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ രണ്ട് സഹപാഠികൾക്കും സ്കൂൾ അധ്യാപികയ്ക്കും എതിരെയാണ് കേസ്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും ലോക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ കുൽദീപ് സിംഗ് പറഞ്ഞു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസാധാരണ ബജറ്റ് ദിനത്തിൽ ജനപ്രിയ പ്രഖ്യാപനം നടത്താൻ നിർമല സീതാരാമൻ; ആദായ നികുതിയിൽ ചെറിയ ഇളവിന് സാധ്യത
മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ