26-കാരി മാഹാലക്ഷ്മിയുടെ ക്രൂര കൊലപാതകം; മുൻ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലും ആരോപണവും ' കൊന്നത് കാമുകൻ'

Published : Sep 23, 2024, 04:08 PM IST
26-കാരി മാഹാലക്ഷ്മിയുടെ ക്രൂര കൊലപാതകം; മുൻ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലും ആരോപണവും ' കൊന്നത് കാമുകൻ'

Synopsis

തൻ്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നാണ് ദാസിന്റെ വെളിപ്പെടുത്തൽ. അവളുടെ കാമുകനായ അഷ്റഫാണ് ക്രൂരമായ കൊലപാതകത്തിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിക്കുന്നു.

ക്കഴിഞ്ഞ 21നാണ് ബെംഗളൂരുവിലെ വൈലിക്കാവലിൽ അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്ജിനുള്ളിൽ കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ മഹാലക്ഷ്മി എന്ന 26കാരിയുടെ മൃതദേഹം കണ്ടെത്തിയത്. രാജ്യത്തെ ആകെ ഞെട്ടിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല.  ഇതിനിടയിലാണ് മഹാലക്ഷ്മിയുടെ മുൻ ഭർത്താവ് ഹേമന്ത് ദാസ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. തൻ്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നാണ് ദാസിന്റെ വെളിപ്പെടുത്തൽ. അവളുടെ കാമുകനായ അഷ്റഫാണ് ക്രൂരമായ കൊലപാതകത്തിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിക്കുന്നു.

ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ഹോസ്പിറ്റൽ മോർച്ചറിയിലെത്തി മൃതദേഹം കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ദിവസം മുമ്പ് മകളുടെ ഒരു കാര്യത്തിന് നെലമംഗലയിലെ തൻ്റെ കടയിലെത്തിയപ്പോഴാണ്  അവളെ അവസാനമായി കണ്ടതെന്നും ദാസ് പറഞ്ഞു.  മഹാലക്ഷ്മി, ഉത്തരാഖണ്ഡ് സ്വദേശി അഷ്‌റഫുമായി ബന്ധത്തിലായിരുന്നു. ഇയാൾ നെലമംഗലയിലെ സലൂണിൽ ജോലി ചെയ്തിരുന്നതായും ഹേമന്ത് ദാസ് പറയുന്നു.  ഇയാളാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് കരുതുന്നത്.  മാസങ്ങൾക്ക് മുമ്പ് മഹാലക്ഷ്മി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിലെത്തി അഷ്‌റഫിനെതിരെ ബ്ലാക്ക്‌മെയിലിങ്ങിന് പരാതി നൽകിയിരുന്നുവെന്നും ദാസ് പറയുന്നു.

ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഒമ്പത് മാസം മുമ്പാണ് ഞങ്ങൾ വേർപിരിഞ്ഞത്. ഡിസംബറിൽ ഒരു തർക്കത്തിൻ്റെ പേരിൽ മഹാലക്ഷ്മി എനിക്കെതിരെയും നെലമംഗല പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഞങ്ങൾ വേർപിരിഞ്ഞ ശേഷം അവര്‍ വയലിക്കാവിൽ തനിച്ചായി. വെള്ളിയാഴ്ച, അവര്‍ താമസിക്കുന്ന ഒന്നാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ എന്നെ വിളിച്ച് എന്നെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഞാൻ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തു, അവർ ശനിയാഴ്ച പരിശോധിച്ചപ്പോഴാണ് അവളുടെ മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജിൽ നിറച്ച നിലയിൽ കണ്ടെത്തിയതെന്നും ഹേമന്ത് പറയുന്നു.

യുവതിയെ കൊലപ്പെടുത്തി 50 കഷ്ണമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി