
പാറ്റ്ന: സ്കൂളില്‍ പ്രിന്‍സിപ്പല്‍ (School Principal) സ്ഥാനത്തിന് വേണ്ടി പൊരിഞ്ഞ അടി. ഒരു അധ്യാപകനും, മറ്റൊരു അധ്യാപികയുടെ ഭര്‍ത്താവും തമ്മിലുള്ള അടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത് (Viral Video). ബീഹാറിലെ (Bihar) പാറ്റ്നയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ മോത്തിഹാരിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസില്‍ നടന്ന സംഭവ വികാസങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്.
സംഭവം ഇങ്ങനെയാണ്, ആദാപുര്‍ പ്രൈമറി സ്കൂളിലെ അധ്യാപകരാണ് പിങ്കി കുമാരിയും, ശിവശങ്കര്‍ ഗിരിയും. സ്കൂളിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിനായി മൂന്ന് മാസമായി ഇരുവരും തര്‍ക്കത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വിഷയത്തിന് വിദ്യാഭ്യാസ ഓഫീസില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.
ശിവശങ്കര്‍ ഗിരിയും, പിങ്കിറാണിയുടെ ഭര്‍ത്താവും തമ്മില്‍ തല്ലുന് ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആരാണ് പ്രിന്‍സിപ്പല്‍ ആകാന്‍ സീനിയര്‍ എന്ന പേരിലാണ് തര്‍ക്കം നടന്നത്. അടുത്തിടെ സ്കൂളില്‍ തര്‍ക്കം മുറുകിയപ്പോള്‍ സീനിയോറിറ്റി തെളിയിക്കുന്ന രേഖകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഹാജറാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഇരുവരോടും ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് ഇരുവരും രേഖകളുമായി വിദ്യാഭ്യാസ ഓഫീസില്‍ എത്തിയത്. എന്നാല്‍ ആരാണ് ആദ്യം രേഖകള്‍ സമര്‍പ്പിക്കുക എന്നത് സംബന്ധിച്ച് അവിടെ വാക്ക് തര്‍ക്കം ഉണ്ടാകുകയും അത് സംഘര്‍ഷമായി മാറുകയും ചെയ്തു. അതേ സമയം ഇരുവരുടെയും തല്ലില്‍ പിടിച്ചുമാറ്റാന്‍ കൂടിനിന്നവര്‍ ശ്രമിക്കുന്നെങ്കിലും, അവര്‍ അത് ഒരു തമാശയായി കാണുന്നു എന്നത് വീഡിയോയില്‍ കാണാം. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam