
ദില്ലി: പഞ്ചാബ് (Punjab) പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു (Navjit singh sidhu) തുടരും. സിദ്ദുവിന്റെ രാജി കോൺഗ്രസ് (Congress) ഹൈക്കമാന്റ് തള്ളുകയായിരുന്നു. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് നവജ്യോത് സിങ് സിദ്ദു പറഞ്ഞു.
സിദ്ദുവിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്തു എന്നും പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. നവ്ജ്യോത് സിങ് സിദ്ദു ഇന്ന് ഹൈക്കമാന്‍റ് നേതാക്കളുമായി ദില്ലിയില്‍ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് രാജി സംബന്ധിച്ച് അന്തിമതീരുമാനമായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam