
ദില്ലി: മഹുവ മൊയ്ത്ര എംപിക്കെതിരായ ചോദ്യത്തിന് കോഴ ആരോപണത്തില്‍ പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിയുടെ നടപടികള്‍ക്കെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം.ആരോപണം ഉന്നയിച്ചവരുടെ മൊഴി ആദ്യമെടുത്ത എത്തിക്സ് കമ്മിറ്റിയുടെ നടപടി ദുരൂഹമാണെന്ന് പ്രിയങ്ക ചതുര്‍വേദി എംപി വിമര്‍ശിച്ചു. സമിതിക്ക് മുന്‍പാകെ ചൊവ്വാഴ്ച ഹാജരാകില്ലെന്ന് മഹുവ മൊയ്ത്ര അറിയിച്ചു. ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രയെ കുരുക്കാനാണ് പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിയുടെ ശ്രമമെന്നാണ് ശിവസേന, സിപിഎം തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നിലപാട്. ചെയര്‍മാന്‍ വിനോദ് കുമാര്‍ സൊങ്കര്‍ എംപിക്കും, സമിതിയുടെ നടപടിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
സമിതിയുടെ നടപടികള്‍ക്ക് രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്നിരിക്കേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെയര്‍മാന്‍ അക്കാര്യങ്ങള്‍ വിശദീകരിച്ചു. സമിതിക്ക് മുന്‍പാകെയുള്ള പരാതിയില്‍ മഹുവ മൊയ്ത്രയുടെ വിശദീകരണം ആദ്യം തേടുന്നതിന് പകരം പരാതിക്കാരുടെ മൊഴിയെടുത്തു തുടങ്ങിയ ആക്ഷേപങ്ങള്‍ ശിവസേനയടക്കമുള്ള കക്ഷികള്‍ ശക്തമാക്കി. മുന്‍പ് സഭയില്‍ ബിജെപി എംപി രമേഷ് ബിധുരി അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ പരാതിക്കാരനായ ഡാനിഷ് അലിയുടെ മൊഴി എത്തിക്സ് കമ്മിറ്റി ഇനിയും രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍ രമേഷ് ബിധുരിയെ കേട്ടു. മഹുവ വിവാദത്തില്‍ മറിച്ച് സംഭവിച്ചത് ചൂണ്ടിക്കാട്ടിയുടെ സമിതി നിലപാടിലെ സംശയം പ്രതിപക്ഷം ശക്തമാക്കുന്നത്. അതേ സമയംകമ്മിറ്റി നടപടികള്‍ ചെയര്‍മാന്‍ പരസ്യപ്പെടുത്തിയതില്‍ സമൂഹമാധ്യമമായ എക്സിലൂടെ മഹുവ മൊയ്ത്രയും അതൃപ്തി അറിയിച്ചു. മണ്ഡലത്തില്‍ തിരക്കിട്ട പരിപാടികള്‍ ഉള്ളതിനാല്‍ കമ്മിറ്റി നിശ്ചയിച്ച ദിവസം മൊഴി നല്‍കില്ലെന്നും അടുത്ത നാലിന് ശേഷം പരിഗണിക്കാമെന്നുമാണ് പ്രതികരണം.
Readmore.. 'ആരെയും പേടിച്ചിട്ടല്ല, സത്യവാങ്മൂലത്തിൽ ഒപ്പിട്ടത് സ്വമേധയാ'; മഹുവ മൊയ്ത്ര വിവാദത്തിൽ ഹീരാനന്ദാനി
Readmore..ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam