വിവാഹ വേദിയിൽ എത്തി വരന് മാലയിട്ടു, പിന്നാലെ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു

Published : Dec 04, 2022, 04:50 PM IST
വിവാഹ വേദിയിൽ എത്തി വരന് മാലയിട്ടു,  പിന്നാലെ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു

Synopsis

വിവാഹ വേദിയിൽ 20-കാരിയായ  വധു കുഴഞ്ഞുവീണ് മരിച്ചു

ലഖ്നൗ: വിവാഹ വേദിയിൽ 20-കാരിയായ  വധു കുഴഞ്ഞുവീണ് മരിച്ചു. പരസ്പരം ഹാരം കൈമാറുന്നതിനിടെയാണ് വധു പെട്ടെന്ന് കുഴഞ്ഞുവീണത്. യുപിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച സോഷ്യൽ മീഡിയ വഴി സംഭവം അറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.  ലഖ്നൗവിലെ ഉൾപ്രദേശമായ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലായിരുന്നു വിവാഹം നടന്നത്. മലിഹാബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്എച്ച്ഒ സുഭാഷ് ചന്ദ്ര സരോജ് പറഞ്ഞതായി വാര്‍ത്താ ഏജൻസിയെ ഉദ്ധരിച്ച് ഡിഎൻഎ റിപ്പോര്‍ട്ട് ചെയ്തു.

സോഷ്യൽ മീഡിയ വഴിയാണ് ഞങ്ങൾ സംഭവം അറിഞ്ഞത്. പിന്നീട് അന്വേഷണത്തിനായി ഒരു സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാദ്വാന ഗ്രാമത്തിലെ രാജ്പാൽ എന്നയാളുടെ മകളാണ് മരിച്ച ശിവാംഗി. വിവാഹ വേദിയിലേക്ക് നടന്നുവന്ന ശിവാംഗി വരനായ വിവേകിന് മാലചാര്‍ത്തി. എന്നാൽ പിന്നാലെ ശിവാഗി കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം പരിഭ്രാന്തരായ അതിഥികൾ വൈകാതെ യുവതിയ കമ്യൂണിറ്റി ഹെൽ സെന്ററിലെത്തിച്ചു. ഇവിടെ നിന്ന് ട്രോമ സെന്ററിലേക്ക് മാറ്റാൻ നിര്‍ദേശിച്ചെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

Read more; തൃപ്പൂണിത്തുറയിലെ എആർ ക്യാംപിലെ പൊലീസ് നായ വാഹനമിടിച്ച് ചത്തു

അതേസമയം, മധ്യപ്രദേശിൽ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ ഭക്തൻ ഹൃദയാഘാതം മൂലം മരിച്ച വാ‍ര്‍ത്തയും ഇന്ന് പുറത്തുവന്നു. കട്‌നിയിലെ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. രാജേഷ് മെഹാനി എന്നയാളാണ് പൂജക്കിടെ മരിച്ചത്. വിഗ്രഹത്തെ വലം വെച്ച ശേഷം ഇയാൾ പ്രാർത്ഥിക്കാൻ ഇരുന്നു. എന്നാൽ പിന്നീട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. സൈലന്റ് അറ്റാക്കിനെ തുടർന്നാണ് ഭക്തൻ മരിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നി​ഗമനം. ഇരുന്നതിന് ശേഷം 15 മിനിറ്റോളം ഇയാൾ പ്രതികരിക്കാത്തതിനെ തുടർന്ന് ക്ഷേത്രത്തിലെ മറ്റ് ഭക്തർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി