വിവാഹത്തിന് തൊട്ടുമുമ്പ് വധു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു; വരന്‍ ചെയ്തത്

Published : Dec 18, 2020, 02:36 PM IST
വിവാഹത്തിന് തൊട്ടുമുമ്പ് വധു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു; വരന്‍ ചെയ്തത്

Synopsis

വിവാഹത്തിന് തൊട്ടുമുമ്പാണ് വധു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണത്. നട്ടെല്ലിനും കാലിനും നിസാര പരിക്കേറ്റു.  

പ്രഗ്യാരാജ്: വിവാഹത്തിന് തൊട്ടുമുമ്പ് വധു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു. നട്ടെല്ലിനും കാലിനും പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നിശ്ചയിച്ച സമയത്തുതന്നെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ വരനും വധുവും തീരുമാനിച്ചതോടെ ആശുപത്രി കിടക്കയില്‍ ഇരുവരും വിവാഹിതരായി. അദ്വേശ്-ആരതി എന്നിവരാണ് ആശുപത്രിയില്‍ വെച്ച് വിവാഹിതരായത്. 

ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജിലാണ് സംഭവം. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വിവാഹചടങ്ങുകള്‍ക്ക് അനുമതി നല്‍കിയെന്ന് ഡോ. സച്ചിന്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. വിവാഹത്തിന് തൊട്ടുമുമ്പാണ് വധു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണത്. നട്ടെല്ലിനും കാലിനും നിസാര പരിക്കേറ്റു. കാലുകള്‍ ഇപ്പോള്‍ അനക്കാനാവില്ലെന്നും ഡോക്ടര്‍ വ്യക്ചമാക്കി. വിധി എന്തു തന്നെയായാലും ഈ സമയം അവള്‍ക്ക് പിന്തുണ നല്‍കാനാണ് വിവാഹം ആശുപത്രിയില്‍ നടത്താമെന്ന് തീരുമാനിച്ചതെന്ന് വരാനയ അദ്വേഷ് പറഞ്ഞു.

പരിക്കില്‍ നിന്ന് മോചിതയായിട്ടില്ലെങ്കിലും ഇപ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് വധുവായ ആരതിയും പറഞ്ഞു. കുടുംബങ്ങളും ബന്ധുക്കളും ആശുപത്രിയിലെത്തി ഇരുവരെയും ആശീര്‍വദിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ