
ബെംഗലൂരു: താലികെട്ടി മനിറ്റുകൾക്കകം വധു ഛർദ്ദിച്ചതിനെ തുടർന്ന് കന്യകാത്വം പരിശോധിക്കാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി വരനും കുടുംബവും. സംഭവത്തെ തുടർന്ന് വധു ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്‍തു. വധുവിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവം നടന്ന് മൂന്നുമാസത്തിന് ശേഷം വരന്‍ കുടുംബകോടതിയില്‍ വധുവിനെതിരെ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ കൗണ്‍സലിങിലാണ് യുവതി തനിക്ക് നേരിട്ട അപമാനവും മാനസിക പ്രയാസങ്ങളും തുറന്നുപറഞ്ഞത്.
2018 നവംബറിലാണ് വടക്കൻ കർണാടക സ്വദേശികളായ യുവതിയും യുവാവും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് മനിറ്റുകൾ കഴിഞ്ഞപ്പോൾ യുവതി ഛർദ്ദിച്ചു. ഇതോടെ ഗര്‍ഭിണിയാണോയെന്ന് സംശയം പ്രകടിപ്പിച്ച വരനും കൂട്ടരും തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും യുവതി കൗൺസിലറോട് പറഞ്ഞു. വയറിന് അസുഖം ബാധിച്ചാണ് താൻ ഛർദ്ദിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു.
സഹോദരിയുടെ വീട്ടിലാണ് യുവതി ഇപ്പോൾ താമസിക്കുന്നത്. വിവാഹത്തിന് പതിനഞ്ച് ദിവസം മുന്‍പ് യുവതിയുടെ അമ്മ അര്‍ബുദം ബാധിച്ച് മരിച്ചിരുന്നുവെന്നും ഇതോടെ അവർ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam