വധുവിന്‍റെ പിതാവ് നല്‍കിയ 'സ്ത്രീധനം' വിവാഹവേദിയില്‍ വച്ച് തിരിച്ചുനല്‍കി വരന്‍

By Web TeamFirst Published Dec 3, 2022, 4:23 PM IST
Highlights

സൗരഭ് ചൗഹാന്‍റെ പ്രവര്‍ത്തി മറ്റുള്ളവർക്ക് മാതൃകയാകുമെന്ന് ഗ്രാമവാസിയായ അമർപാൽ പറഞ്ഞതായി ഏജന്‍സി പറയുന്നു.

ഉസാഫർനഗർ : സ്ത്രീധനമായി ലഭിച്ച 11 ലക്ഷം രൂപയും ആഭരണങ്ങളും വധുവിന്റെ മാതാപിതാക്കൾക്ക് തിരികെ നൽകി വരന്‍. പകരം ഇവരില്‍ നിന്നും ഒരു രൂപ 'ഷാഗുൺ' ആയി വാങ്ങുകയും ചെയ്തു.

വെള്ളിയാഴ്ച ടിറ്റാവി പോലീസ് സ്റ്റേഷൻ പരിധിയിലെ ലഖൻ ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം എന്നാണ് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹിതരായ വരൻ സൗരഭ് ചൗഹാൻ റവന്യൂ ഉദ്യോഗസ്ഥനും വധു പ്രിൻസി വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍റെ മകളുമാണ്.

ചൗഹാന്റെ പ്രവര്‍ത്തി ഏറെ സന്തോഷത്തോടെയാണ് ഗ്രാമവാസികള്‍ സ്വാഗതം ചെയ്തത്. സ്ത്രീധനത്തിനെതിരായ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി ഇത് മാറുമെന്ന് കിസാൻ മസ്ദൂർ സംഗതൻ ദേശീയ പ്രസിഡന്റ് താക്കൂർ പുരൺ സിംഗ് പിടിഐയോട് പറഞ്ഞു.

സൗരഭ് ചൗഹാന്‍റെ പ്രവര്‍ത്തി മറ്റുള്ളവർക്ക് മാതൃകയാകുമെന്ന് ഗ്രാമവാസിയായ അമർപാൽ പറഞ്ഞതായി ഏജന്‍സി പറയുന്നു.

അതേ സമയം ഉത്തര്‍പ്രദേശിലെ ബറെയ്‌ലില്‍ നടന്ന സംഭവത്തില്‍ വിവാഹവേദിയിൽ അപ്രതീക്ഷിതമായി വരൻ ചുംബിച്ചതിനെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറി വധു. ഉത്തർപ്രദേശിലെ ബറെയ്ലിയിലെ സംഭാലിലാണ് സംഭവം. ക്ഷണിക്കപ്പെട്ട 300 അതിഥികൾക്കുമുന്നിൽവെച്ചാണ് വരൻ വധുവിനെ ചുംബിച്ചത്. 

ഇതിൽ കുപിതയായ വധു പൊലീസിനെ വിളിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങിനിൽ പരസ്പരം മാല ചാർത്തിയ ശേഷമായിരുന്നു അപ്രതീക്ഷിതമായി വരൻ വധുവിനെ എല്ലാവരും കാൺകെ ചുംബിച്ചത്.

തൊട്ടുപിന്നാലെ വധു വേദിയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഒത്തുതീർപ്പിനില്ലെന്നും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും വധു അറിയിച്ചു. 23കാരിയായ വധു ബിരുദധാരിയാണ്. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരൻ ചുംബിച്ചതെന്ന് യുവതി ആരോപിച്ചു. വരന്റെ സ്വഭാവത്തെക്കുറിച്ചു സംശയമുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞു. 

വേദിയിൽവെച്ച് വരൻ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ചു. അത് ഞാൻ അവ​ഗണിച്ചു. എന്നാൽ അപ്രതീക്ഷിതമായി ഇത്രയും ആളുകൾ നോക്കിനിൽക്കെ അയാൾ എന്നെ ചുംബിച്ചു. ഞാൻ ശരിക്കും നാണം കെട്ടു. ഇത്രയും അതിഥികളുടെ മുന്നിൽ എന്റെ അഭിമാനത്തെ  പരിഗണിക്കാത്തതായിരുന്നു വരന്റെ പെരുമാറ്റമെന്നും ഇയാൾ ഭാവിയിൽ എങ്ങനെ പെരുമാറുമെന്ന് പറയാനാകില്ലെന്നും അതുകൊണ്ട് തന്നെ ഇയാൾക്കൊപ്പം ജീവിക്കാനാകില്ലെന്നും യുവതി പറഞ്ഞു. 

പൊലീസ് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ആചാരപരമായി വിവാഹം കഴിഞ്ഞെന്നുംകാര്യങ്ങൾ ശാന്തമായി കുറച്ചു ദിവസങ്ങൾക്കുശേഷം തീരുമാനം എടുക്കാമെന്നും പൊലീസ് വ്യക്തമാക്കി.

നിയമം മൂലം നിരോധിച്ചിട്ടും ചൈനയിൽ തുടരുന്ന 'പ്രേതവിവാഹങ്ങൾ', ആചാരത്തിന് പിന്നിൽ

ഫ‍ർസീൻ മജീദ് വിവാഹിതനാകുന്നു, വധു കെഎസ്‍യു നേതാവ്; സുധാകരനും സതീശനും ചടങ്ങിനെത്തും

click me!