ശക്തമായ മഴ; മഹാരാഷ്ട്രയില്‍ പാലം തകര്‍ന്നു

By Web TeamFirst Published Sep 27, 2019, 5:11 PM IST
Highlights

കരിമ്പ് കൃഷി നിശിച്ചു, ഗ്രാമം ഒറ്റപ്പെട്ടു, കര്‍ഷകര്‍ക്ക് ഇത് കഠിനമായ സമയമാണെന്ന് പ്രദേശവാസികള്‍

മുംബൈ: ശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയില്‍ പാലം തകര്‍ന്നുവീണു. സൊങ്കാവോന്‍ ഗ്രാമത്തിലെ പാലമാണ് തകര്‍ന്നുവീണത്. പാലം തകര്‍ന്നതോടെ ഗ്രാമത്തിലുള്ളവര്‍ ഒറ്റപ്പെട്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

കരിമ്പ് കൃഷി നിശിച്ചു, ഗ്രാമം ഒറ്റപ്പെട്ടു, കര്‍ഷകര്‍ക്ക് ഇത് കഠിനമായ സമയമാണെന്നും അവര്‍ വ്യക്തമാക്കി. മഴ ശക്തമായതോടെ എല്ലാ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ആളുകള്‍ പുറം ദേശത്തേക്ക് പോയിരുന്നത് ഈ പാലം ഉപയോഗിച്ചാണ്. ഇത് തകര്‍ന്നതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 

ഗ്രാമസേവകും ഗ്രാമമുഖ്യനും പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒരാഴ്ച കൂടി പൂനെ ജില്ലയില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. 

click me!