ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പൊലീസ്: ഇഡി ആസ്ഥാനത്ത് ഹാജരാകുന്നതിൽ നിന്ന് ശരത് പവാർ പിൻമാറി

Published : Sep 27, 2019, 04:59 PM ISTUpdated : Sep 27, 2019, 05:02 PM IST
ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പൊലീസ്: ഇഡി ആസ്ഥാനത്ത് ഹാജരാകുന്നതിൽ നിന്ന് ശരത് പവാർ പിൻമാറി

Synopsis

സഹകരണ ബാങ്ക് അഴിമതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ പ്രതിചേർക്കപ്പെട്ട പവാർ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾക്ക് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല.

മുംബൈ: സഹകരണ ബാങ്ക് അഴിമതിക്കേസിൽ മുംബൈ എൻഫോഴ്സ്മെന്റ് ഓഫീസിൽ സ്വമേധയാ ഹാജരാകാനുള്ള തീരുമാനത്തിൽ നിന്ന് ശരത് പവാർ പിൻമാറി. ഓഫീസിലെത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും പിൻമാറണമെന്നും ഉള്ള പൊലീസിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം. 

സഹകരണ ബാങ്ക് അഴിമതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ പ്രതിചേർക്കപ്പെട്ട പവാർ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾക്ക് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. ഇന്ന് പവാർ ഇഡി ഓഫീസിൽ ഹാജരാകും എന്ന് അറിയിച്ചിരുന്നതിനാൽ ഓഫീസ് പരിസരത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. 

എങ്കിലും രാവിലെ മുതൽ ഓഫീസിന് സമീപത്തേക്ക് എൻസിപി പ്രവർത്തകർ സംഘം ചേർന്ന് എത്തിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസിൽ എത്താനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് പൊലീസ് പവാറിനോട് ആവശ്യപ്പെട്ടത്.

Read Also: എൻഫോഴ്സ്മെന്‍റ് ക്ഷണിക്കാതെ തന്നെ മൊഴി നല്‍കാന്‍ ശരത് പവാര്‍: തടയാന്‍ പൊലീസ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ്: യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി, ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി
50 കോടിയുടെ സൈബര്‍ തട്ടിപ്പ്: സൂത്രധാരൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി ,മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും ദില്ലിയില്‍ പിടിയിൽ