ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നു, നൂറിലേറെ പേര്‍ പുഴയില്‍ വീണു, 10 മരണം

Published : Oct 30, 2022, 08:21 PM ISTUpdated : Oct 30, 2022, 08:35 PM IST
ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നു, നൂറിലേറെ പേര്‍ പുഴയില്‍ വീണു, 10 മരണം

Synopsis

അഞ്ചുദിവസം മുന്‍പ് പുനര്‍നിര്‍മ്മാണം നടത്തിയ പാലമാണ് തകര്‍ന്നത്. പാലം തകരുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു.

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് അപകടം. പത്തുമരണം. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. അഞ്ചുദിവസം മുന്‍പ് പുനര്‍നിര്‍മ്മാണം നടത്തിയ പാലമാണ് തകര്‍ന്നുവീണത്. നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. പാലം തകരുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. 26 ന് ഗുജറാത്തി പുതുവത്സര ദിനത്തിലാണ് വീണ്ടും പാലം തുറന്നുകൊടുത്തത്. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മോർബിയിലേക്ക് തിരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം