
ശ്രീനഗര്‍: കശ്മീരില്‍ തകര്‍ന്ന പാലം 60 മണിക്കൂറിനുള്ളില്‍ പുനര്‍നിര്‍മ്മിച്ച് സൈന്യം. ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ റംബാന് സമീപത്തെ കെല മോര്‍ഗിലാണ് 110 അട് നീളമുള്ള ബെയ്‌ലി പാലം നിര്‍മ്മിച്ചത്. ജനുവരി 10ന് പാലം തകര്‍ന്നതിനാല്‍ ഇവിടെ കഴിഞ്ഞ ആറ് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ദേശീയപാത അതോറിറ്റിയും തദ്ദേശ ഭരണകൂടവും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മാണം ഏറ്റെടുത്തത്. 50ഓളം തൊഴിലാളികള്‍ 60 മണിക്കൂര്‍ അഹോരാത്രം ജോലി ചെയ്താണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
വീഡിയോ കാണാം
"
തുടര്‍ന്ന് 60 മണിക്കൂറിനുള്ളില്‍ സൈന്യം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു. ടീം 99ആര്‍സിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടന്നത്. ശനിയാഴ്ച ട്രയല്‍ നടന്നു. പാലം തകര്‍ന്നതിനാല്‍ ഈ പ്രദേശത്തേക്കുള്ള അവശ്യസാധനങ്ങളുടെ നീക്കം നിലച്ചിരിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam