'ശമ്പളം നൽകാൻ പാടുപെടുന്നു, പക്ഷേ സൗന്ദര്യ മത്സരത്തിന് 200 കോടി'; തെലങ്കാന സർക്കാരിനെ കടന്നാക്രമിച്ച് ബിആർഎസ്

Published : Mar 20, 2025, 01:16 PM IST
'ശമ്പളം നൽകാൻ പാടുപെടുന്നു, പക്ഷേ സൗന്ദര്യ മത്സരത്തിന് 200 കോടി'; തെലങ്കാന സർക്കാരിനെ കടന്നാക്രമിച്ച് ബിആർഎസ്

Synopsis

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സൗന്ദര്യ മത്സരത്തിനായി വകയിരുത്തിയ തുകയെ ചൊല്ലി രേവന്ത് റെഡ്ഡി സർക്കാരിനെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം

ഹൈദരാബാദ്: 72-ാമത് മിസ് വേൾഡ് മത്സരത്തിന് ആതിഥ്യമരുളാൻ ഒരുങ്ങുകയാണ് തെലങ്കാന. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും സൗന്ദര്യ മത്സരത്തിനായി വകയിരുത്തിയ തുകയെ ചൊല്ലി രേവന്ത് റെഡ്ഡി സർക്കാരിനെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം. മിസ് വേൾഡ് മത്സരത്തിന് 200 കോടി അനുവദിച്ചപ്പോൾ ഫോർമുല-ഇ റേസ് ഇവന്‍റിനായി 46 കോടി സർക്കാർ ചെലവഴിച്ചെന്ന് ബിആർഎസ് നേതാവ് കെടി രാമറാവു ആരോപിച്ചു. 

സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനും അടിസ്ഥാന ചെലവുകൾ വഹിക്കാനും പാടുപെടുന്ന സാഹചര്യത്തിലും രേവന്ത് റെഡ്ഡി സർക്കാർ സൌന്ദര്യ മത്സരത്തിന് ഭീമമായ തുക അനുവദിച്ചു എന്നാണ് പ്രതിപക്ഷ ആരോപണം. 71,000 കോടി രൂപയുടെ ധനകമ്മിയുള്ള സമയത്ത്, വികസന പദ്ധതികൾക്ക് പോലും പണമില്ലാത്ത സമയത്താണ് ഇത്രയും ഭീമമായ തുക അനുവദിച്ചത് എന്നാണ് ആരോപണം. 

നികുതിദായകരുടെ പണം സൗന്ദര്യ മത്സരത്തിനായി ചെലവഴിക്കുന്ന കോണ്‍ഗ്രസ് സർക്കാരിന്‍റെ യുക്തിയെ കുറിച്ച് വിശദീകരിക്കണമെന്ന് കെടിആർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തിലും ഇക്കാര്യം ചർച്ചയായി. സൗന്ദര്യ മത്സരത്തിനായി നീക്കിവച്ചിരിക്കുന്ന പണം കർഷകർക്കായി ചെലവഴിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഏക്കറിന് 25,000 രൂപ വീതം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം തെലങ്കാനയെ പാപ്പരാക്കിയത് മുൻ സർക്കാരാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരിച്ചടിച്ചു. ബിആർഎസ് ആണ് സംസ്ഥാനത്തെ കടത്തിലേക്ക് തള്ളിവിട്ടതെന്നും പ്രതിമാസം 1.53 ലക്ഷം കോടി രൂപപലിശ നൽകേണ്ടിവരുന്നുവെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു.

മെയ് 7 മുതൽ മെയ് 31 വരെ ഹൈദരാബാദിൽ നടക്കാനിരിക്കുന്ന 72-ാമത് മിസ് വേൾഡ് മത്സരത്തിനായി 200 കോടി രൂപ ചെലവഴിക്കുന്നുവെന്ന ആരോപണം സർക്കാർ നിഷേധിച്ചു. ഷോയുടെ പകുതി ചെലവായ 27 കോടി രൂപയാണ് സർക്കാർ അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന്  ടൂറിസം, സാംസ്കാരികം, പൈതൃകം, യുവജനകാര്യ വകുപ്പ് സെക്രട്ടറി സ്മിത സബർവാൾ പറഞ്ഞു. 

ആശുപത്രിയിൽ നിന്ന് അമിത നിരക്കിൽ മരുന്ന് വാങ്ങാൻ നിർബന്ധിക്കുന്നുവെന്ന് പരാതി; ചൂഷണം തടയാൻ നയം വേണമെന്ന് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി