
ബെംഗളൂരു: ദില്ലി മദ്യനയക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ദില്ലി റൗസ് അവന്യൂ കോടതിയുടേതാണ് നടപടി. അറസ്റ്റ് നിയമവിരുദ്ധമെന്ന കവിതയുടെ വാദം കോടതി അംഗീകരിച്ചില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഇഡി കോടതിയെ അറിയിച്ചു. മദ്യ നയ കേസില്‍ ഇന്നലെ രാത്രിയാണ് ഹൈദരാബാദിലെ വീട്ടില്നനിന്നും കവിതയെ ഇഡി അറസ്റ്റ് ചെയ്തത്.
തന്റെ അറസ്ററ് നിയമവിരുദ്ധമെന്ന് കെ കവിത വാദമുന്നയിച്ചിരുന്നു. ദില്ലി റോസ് അവന്യൂ കോടതിയിലാണ് ഇഡി കവിതയെ ഹാജരാക്കിയത്. എന്തിനാണ് ധൃതി പിടിച്ച് അറസ്റ്റ് ചെയ്തതെന്ന് കോടതി വാദത്തിനിടെ ഇഡിയോട് ചോദിച്ചു. ഇഡി നടപടിക്കെതിരെ കവിത നൽകിയ ഹർജി സുപ്രീം കോടതി പത്തൊൻപതിന് പരിഗണിക്കാനിരിക്കുകയാണെന്നും കടുത്ത നടപടി ഉണ്ടാകില്ലെന്ന് പറഞ്ഞ ഇഡി അറസ്റ്റ് ചെയ്തത് കോടതിയെ മറികടക്കുന്നതാണെന്നും കവിതയുടെ അഭിഭാഷകൻ പറഞ്ഞു.
കടുത്ത നടപടി ഉണ്ടാകില്ലെന്ന് കോടതിയിൽ പറഞ്ഞിട്ടില്ലെന്ന് ഇഡി അഭിഭാഷകൻ മറുപടി നൽകിയിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടിരിക്കുന്നത്.
ഇഡി-ഐടി റെയ്ഡിന് പിന്നാലെ ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍