
ഹൈദരാബാദ്: നാല് വയസുകാരിയായ കുട്ടിയെ നഴ്സറി സ്കൂളിലെ ഇടവേളയ്ക്കിടെ ആയ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഹൈദരാബാദിലെ നഴ്സറി സ്കൂളിലെ ഇടവേള സമയത്ത് കുട്ടിയെ തല നിലത്തിടിച്ച് മർദിക്കുന്നതും കഴുത്ത് ഞെരിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അയൽവാസിയായ സ്ത്രീ മൊബൈലിൽ പകർത്തിയ വീഡിയോ ആണ് പുറത്തുവന്നത്. വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു. പ്രതി ലക്ഷ്മി എന്ന ആയയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ സന്തോഷിയും ലക്ഷ്മിയും മുമ്പ് ഒരുമിച്ച് ജോലി ചെയ്തിരുന്നു. മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രൂരമായ പെരുമാറ്റത്തിന് ലക്ഷ്മിക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.