ധീരജവാന് ആദരാഞ്ജലി: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

Published : May 10, 2025, 09:33 PM ISTUpdated : May 10, 2025, 09:44 PM IST
ധീരജവാന് ആദരാഞ്ജലി: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

Synopsis

ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മു: ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിർത്തി മേഖലയിലെ ഇന്ത്യൻ പോസ്റ്റിൻ്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. 

ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിന് ശേഷം അന്താരാഷ്ട്ര അതിർത്തിയിൽ സൈനിക പോസ്റ്റുകൾക്ക് നേരെയും ഗ്രാമങ്ങളിലേക്കും പാകിസ്ഥാൻ വലിയ തോതിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത് പ്രതിരോധിക്കാൻ ശക്തമായി ബിഎസ്എഫ് ശ്രമിക്കുന്നതിനിടെയാണ് ഒടുവിൽ മുഹമ്മദ് ഇംതിയാസും ജീവൻ വെടിഞ്ഞത്. ഇദ്ദേഹത്തിൻ്റെ വിയോഗത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ