ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മോഷണം തെരഞ്ഞെടുത്തു, ബിടെക് ബിരുദധാരി പൊലീസ് പിടിയിൽ, കേരളത്തിലും മോഷണം!

Published : Jul 17, 2025, 08:24 AM IST
Richard

Synopsis

ഉപഭോക്താവായി വേഷമിട്ട്, വിവിധ ഡിസൈനുകൾ കാണിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുമായിരുന്നു. അവർ ശ്രദ്ധ തിരിക്കുമ്പോൾ, അയാൾ ആഭരണങ്ങൾ മോഷ്ടിക്കും.

ബെംഗളൂരു: ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച മോഷണത്തിനിറങ്ങിയ ബിടെക് ബിടെക് ബിരുദധാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപഭോക്താവായി വേഷംമാറി ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച് ജ്വല്ലറികളിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുന്ന 25കാരനായ റിച്ചാർഡിനെയാണ് മല്ലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കുടകിലെ വിരാജ്പേട്ടയിലെ നെഹ്‌റു നഗർ സ്വദേശിയാണ് ഇയാൾ. ഇയാളിൽ നിന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന 134 ഗ്രാം സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ നിന്ന് ബി.ടെക് ബിരുദം പൂർത്തിയാക്കിയ റിച്ചാർഡ് ഒരു കമ്പനിയിൽ ജോലിക്കാരനായിരുന്നുവെന്നും ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളം നേടിയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, അത്യാഗ്രഹത്താൽ അദ്ദേഹം ജോലി ഉപേക്ഷിച്ച് മോഷണത്തിൽ ഏർപ്പെടാൻ തുടങ്ങി. ബ്രാൻഡഡ് സാധനങ്ങളിലും ആഡംബരപൂർണ്ണമായ ജീവിതശൈലിയിലും ആകൃഷ്ടനായ ഇയാൾ എളുപ്പം പണമുണ്ടാക്കാനാണ് മോഷണം തെരഞ്ഞെടുത്തത്. സുരക്ഷാ ഗാർഡുകൾ ഇല്ലാത്ത ജ്വല്ലറി സ്റ്റോറുകളെയാണ് റിച്ചാർഡ് ലക്ഷ്യമിട്ടത്. 

ഉപഭോക്താവായി വേഷമിട്ട്, വിവിധ ഡിസൈനുകൾ കാണിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുമായിരുന്നു. അവർ ശ്രദ്ധ തിരിക്കുമ്പോൾ, അയാൾ ആഭരണങ്ങൾ മോഷ്ടിക്കും. ബെംഗളൂരുവിലുടനീളവും കേരളത്തിലെ കോട്ടയത്തും രജിസ്റ്റർ ചെയ്ത ഒമ്പത് മോഷണ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി