
ദില്ലി: കൊവിഡ് ബാധിതനായ ബംഗാൾ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിലേക്ക് മാറ്റി. ഓക്സിജൻ നില താഴ്ന്നതിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും ഭാര്യ മീരയ്ക്കും മേയ് 17 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയിലേറെയായി പാം അവന്യൂവിലെ വീട്ടില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam