
ദില്ലി: വടക്കു കിഴക്കന്‍ ദില്ലിയില്‍ നിര്‍മ്മാണത്തിലിരിക്കുകയായിരുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണ് 2 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 22 കാരിയായ ഹീനയാണ് മരിച്ചവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയിലാണ് കെട്ടിടം തകര്‍ന്നുവീണത്. 6 പേരെ കെട്ടിടത്തിനുള്ളില്‍ നിന്നും രക്ഷാസേനയെത്തി രക്ഷപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam